Thursday, March 12, 2026 Last Updated 0 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 03.27 PM

കുവൈത്തിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് ആറ് വൈദ്യുതി ലൈനുകൾ തകരാറിലായി: വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു

സുരക്ഷാ ഏജൻസികളുമായി ചേർന്ന് പ്രവർത്തിച്ച എമർജൻസി സംഘങ്ങൾ ഉടൻ തന്നെ കേടുപാടുകൾ പരിഹരിക്കുകയും, ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുകയും ചെയ്തു.
kuwait restores,power

കുവൈത്തിൽ ആറ് ഓവർഹെഡ് വൈദ്യുതി ലൈനുകൾ താൽക്കാലികമായി പ്രവർത്തനം നിർത്തിയതായി വൈദ്യുതി, ജലം, നവീകരണ ഊർജ്ജ മന്ത്രാലയ വക്താവ് എഞ്ചിനീയർ ഫാത്തിമ അബ്ബാസ് ജൗഹർ ഹയാത്ത് അറിയിച്ചു. ഡ്രോൺ തടയുന്ന നടപടികൾക്കിടെ പതിച്ച അവശിഷ്ടങ്ങൾ കാരണമാണ് പ്രവർത്തനം നിർത്തി വച്ചത്. ഇതിനെ തുടർന്ന് ചില പ്രദേശങ്ങളിൽ ചുരുങ്ങിയ സമയത്തേക്ക് വൈദ്യുതി മുടങ്ങിയതായും അവർ വ്യക്തമാക്കി.

എന്നാൽ സുരക്ഷാ ഏജൻസികളുമായി ചേർന്ന് പ്രവർത്തിച്ച എമർജൻസി സംഘങ്ങൾ ഉടൻ തന്നെ കേടുപാടുകൾ പരിഹരിക്കുകയും, ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുകയും ചെയ്തു.

രാജ്യത്തെ വൈദ്യുതി- ജല വിതരണ സംവിധാനങ്ങൾ സ്ഥിരതയോടെ തുടരുകയാണെന്നും 24 മണിക്കൂറും നിരന്തര നിരീക്ഷണം നടക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു. വിവരങ്ങൾ അറിയാൻ അധികൃത ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW