Thursday, March 12, 2026 Last Updated 5 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Mar 2026 08.49 AM

സ്വപ്‌ന ഒടുവില്‍ സാക്ഷാത്കരിച്ചു! മകളുടെ ഓഫീസ് കണ്ട് അച്ഛനും അമ്മയും, വീഡിയോ വൈറല്‍

parents, visit, daughter, office

ത്യാഗങ്ങളിലൂടെയും സഹനങ്ങളിലൂടെയും തങ്ങളെ വളര്‍ത്തിയെടുത്ത മാതാപിതാക്കളെ സന്തോഷിപ്പിക്കണമെന്നുള്ളത് എല്ലാ മക്കളുടെയും ആഗ്രഹമാണ്. അത്തരം മനോഹരമായ കാഴ്ചകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ഹൈദരാബാദിലെ മൈക്രോസോഫ്റ്റ് ക്യാമ്പസില്‍ ജോലി ചെയ്യുന്ന തനേയ സോണി എന്ന യുവതിയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

തനേയ തന്റെ മാതാപിതാക്കളെ ഓഫീസ് കാണിക്കാന്‍ കൊണ്ടുപോയ വീഡിയോ ആണ് ഷെയര്‍ ചെയ്തിരിക്കുന്നത്. 'വര്‍ഷങ്ങളായുള്ള തന്റെ വലിയൊരു സ്വപ്നം സഫലമായ നിമിഷം' എന്ന കുറിപ്പോടെയാണ് തനേയ ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോ പങ്കുവെച്ചത്. വീഡിയോയില്‍ തന്റെ മാതാപിതാക്കളെ ഓഫീസിലെ വിവിധ ഭാഗങ്ങളിലൂടെ തനേയ കൂട്ടിക്കൊണ്ടുപോകുന്നത് കാണാം. തന്റെ ജോലിസ്ഥലവും സൗകര്യങ്ങളും അഭിമാനത്തോടെ അവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്ന തനേയയും, കൗതുകത്തോടെയും സന്തോഷത്തോടെയും എല്ലാം നോക്കിക്കാണുകയും ചെയ്യുന്ന മാതാപിതാക്കളെയും വീഡിയോയില്‍ കാണാം.

'സ്വപ്നം യാഥാര്‍ത്ഥ്യമായ നിമിഷം' എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് തനേയ കുറിച്ചത്. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേര്‍ വീഡിയോയ്ക്ക് കമന്റുകളും നല്‍കി. 'മാതാപിതാക്കളുടെ ഏറ്റവും വലിയ സന്തോഷവും അഭിമാനവും ഇത്തരം നിമിഷങ്ങളാണ്' എന്ന് ഒരാള്‍ കുറിച്ചു. 'ഏതൊരു മകളും മകനും ആഗ്രഹിക്കുന്ന ഏറ്റവും വലിയ കാര്യമാണിത്. നിങ്ങളൊരു പ്രചോദനമാണ്' എന്നായിരുന്നു മറ്റൊരു കമന്റ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW