Thursday, March 12, 2026 Last Updated 7 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 22 Dec 2025 04.43 PM

ശൈശവ വിവാ​ഹം തുടർന്ന് ലൈം​ഗിക അതിക്രമം നേരിട്ടു'; നീതി ലഭിക്കണം; മോദിയോട് സഹായം തേടി ഹാജി മസ്താന്റെ മകൾ

സ്വത്ത് തട്ടിയെടുക്കൽ എന്നിവ നേരിട്ടു എന്നും ഇതിനെതിരെ താൻ നൽകിയ പരാതിയിൽ നടപടി ഉണ്ടാകണമെന്നും ഹസീൻ മസ്താൻ അഭ്യർത്ഥിച്ചു.
haji mastans, daughter

അമിത് ഷായോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും സഹായ അഭ്യർത്ഥനയുമായി അന്തരിച്ച അധോലോകത്തലവൻ ഹാജി മസ്താന്റെ മകൾ ഹസീൻ മസ്താൻ. താൻ ശൈശവ വിവാഹം, ലൈംഗികാതിക്രമം, സ്വത്ത് തട്ടിയെടുക്കൽ എന്നിവ നേരിട്ടു എന്നും ഇതിനെതിരെ താൻ നൽകിയ പരാതിയിൽ നടപടി ഉണ്ടാകണമെന്നും ഹസീൻ മസ്താൻ അഭ്യർത്ഥിച്ചു.

അമ്മാവന്റെ മകനെ 1996ൽ പ്രായപൂർത്തിയാകും മുൻപ് ഹസീന് വിവാഹം കഴിച്ചിരുന്നു. ഇയാൾ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിച്ചെന്നും പലതവണ അപായപ്പെടുത്താൻ ശ്രമിച്ചു എന്നുമാണ് ഹസീന്റെ പരാതി. പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകാത്തതിനാലാണ് ഹസീൻ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെ സഹായം അഭ്യർത്ഥിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW