Friday, March 13, 2026 Last Updated 20 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 05 Jun 2025 10.39 AM

അമ്മയുടേയും മകളുടെയും മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയ സംഭവം ; മുന്‍ഭാര്യയെ കൊന്നകേസിലെ പ്രതിയായ ഭര്‍ത്താവ് വേണ്ടി തെരച്ചില്‍

uploads/news/2025/06/784773/premkumar.jpg

പടിയൂര്‍: പടിയൂരില്‍ അമ്മയും മകളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനായി പോലീസിന്റെ ലുക്കൗട്ട് നോട്ടീസ്. സംഭവത്തില്‍ പ്രതിക്ക് വേണ്ടിയുള്ള തെരച്ചില്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. ഭര്‍ത്താവ് പ്രേംകുമാറിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. സംഭവം കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. പടിയൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി സ്വദേശി കൈതവളപ്പില്‍ മണി എന്ന 74 കാരിയേയും മകള്‍ 43 കാരി രേഖയേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണവും പരിശോധനയും ആരംഭിച്ചിരിക്കുകയാണ്.

മൃതദേഹങ്ങള്‍ അഴുകിയ നിലയിലായിരുന്നു. ബുധനാഴ്ച ഉച്ചയോടെ വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ മണിയുടെ മൂത്തമകള്‍ സിന്ധുവിനെ വിവരം അറിയിക്കുകയായിരുന്നു. സിന്ധു വീട്ടിലെത്തി പരിശോധന നടത്തിയപ്പോള്‍ ഇരുവരുടേയും മൃതദേഹം കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് പ്രേംകുമാറിനെ കാണാനുമില്ലായിരുന്നു. രേഖയുടെ മൃതദേഹത്തിനരികില്‍ പ്രേംകുമാര്‍ എഴുതിയതാണെന്ന് കരുതുന്ന ഒരു കത്തും കണ്ടെത്തയിരുന്നു. ഇതില്‍ രേഖയ്ക്ക് എതിരേ മോശം പരാമര്‍ശങ്ങളും നടത്തിയിരുന്നു. രേഖയുടെ വസ്ത്രത്തില്‍ ആണ്‍സുഹൃത്തുക്കളുടെ ചിത്രങ്ങളും പതിച്ചിരുന്നതായി വിവരമുണ്ട്. പ്രേംകുമാറിനെ കണ്ടെത്തി വിശദമായ ചോദ്യം ചെയ്യല്‍ നടത്തേണ്ടതുണ്ട്.

ആറുമാസം മുമ്പാണ് ഇവര്‍ പടിയൂരില്‍ വീട് വാടകയ്ക്ക് എടുത്ത് താമസം തുടങ്ങിയത്. ഇതിന് പിന്നാലെയാണ് രേഖ പ്രേംകുമാറിനെ വിവാഹം കഴിച്ചതും. രേഖയുടെ രണ്ടാം വിവാഹമായിരുന്നു. എന്നാല്‍ രണ്ടു ദിവസം മുമ്പ് രേഖ പ്രേംകുമാറിനെതിരേ വനിതാ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നതായി വിവരമുണ്ട്. ഇതേ തുടര്‍ന്ന് തിങ്കളാഴ്ച കൗണ്‍സിലിംഗിനായി ഇരുവരോടും എത്താനും പോലീസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ അതിന് ശേഷം അമ്മയെ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലായിരുന്നു എന്ന് സിന്ധു പോലീസിനോട് പറഞ്ഞിട്ടുണ്ട്.

മുന്‍ഭാര്യ വിദ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രേംകുമാര്‍. ഈ കേസില്‍ അന്വേഷണം പുര്‍ത്തിയായി വിചാരണ തുടങ്ങാനിരിക്കെ രണ്ടാംഭാര്യയും ഭാര്യാമാതാവും കൊല്ലപ്പെട്ടിരിക്കുന്നത്. ആദ്യ കൊലപാതകക്കേസില്‍ പ്രേംകുമാര്‍ ജാമ്യത്തിലാണ് ഇപ്പോള്‍. 2019 ല്‍ നടന്ന ആദ്യ കൊലപാതകത്തില്‍ തിരുവനന്തപുരത്തെ വാടകവീട്ടിലെത്തിച്ച് വിദ്യയെ കൊലപ്പെടുത്തി തമിഴ്‌നാട്ടിലെ പൊന്തക്കാട്ടില്‍ ഉപേക്ഷിച്ചെന്നാണ് പ്രേംകുമാറിനെതിരേ എടുത്തിരിക്കുന്ന കേസില്‍ പറയുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW