Wednesday, March 11, 2026 Last Updated 51 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 02 Mar 2026 02.31 PM

ടാക്‌സിയിലിരുന്ന് ഭക്ഷണവും വീഡിയോ എഡിറ്റിംഗും: ബംഗളൂരുവിലെ ട്രാഫിക് ബ്ലോക്കിനെ ട്രോളി ജര്‍മ്മന്‍ വ്‌ളോഗര്‍

bengaluru, traffic, block, german, vlogger

ഇന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നഗരങ്ങളിലൊന്നാണ് ബംഗളൂരു. ഇവിടുത്തെ കോര്‍പറേറ്റ് ജീവിതവും ഗതാഗത കുരുക്കുമെല്ലാം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിമാറാറുണ്ട്. ഇത്തരത്തില്‍ ബംഗളൂരുവിലെ ട്രാഫിക് കുരുക്കില്‍ പെട്ട ഒരു ജര്‍മ്മന്‍ യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ നെറ്റീസണ്‍സിനിടയില്‍ ചര്‍ച്ചയാകുന്നത്. ബെംഗളൂരുവില്‍ താമസിക്കുന്ന 'ലിസ് ലാസ്' എന്ന ഇന്‍സ്റ്റാഗ്രാം യൂസറാണ് തന്റെ ടാക്‌സി യാത്രയുടെ അനുഭവം പങ്കുവെച്ചിരിക്കുന്നത്.

മണിക്കൂറുകളോളം ട്രാഫിക്കില്‍ കിടക്കുമ്പോള്‍ സമയം പാഴാക്കാതിരിക്കാന്‍ താന്‍ എന്തൊക്കെ ചെയ്യുന്നു എന്നാണ് യുവതി വീഡിയോയില്‍ പറയുന്നത്. ട്രാഫിക്കില്‍ പെട്ടിരിക്കുമ്പോള്‍ കഴിക്കാനായി ഭക്ഷണം വരെ അവര്‍ കരുതിയിട്ടുണ്ട്. കാറിലിരുന്ന് വീഡിയോ എഡിറ്റിംഗും ഫോണ്‍ കോളുകളും പൂര്‍ത്തിയാക്കുന്നു. 'ബെംഗളൂരുവില്‍ താമസിക്കുമ്പോള്‍ ടാക്‌സി യാത്രകള്‍ക്കായി നന്നായി തയ്യാറെടുക്കാന്‍ നിങ്ങള്‍ പഠിക്കും. കാരണം ലക്ഷ്യസ്ഥാനത്ത് എത്താന്‍ അത്രയധികം സമയമെടുക്കും' എന്ന് ലിസ് വീഡിയോയില്‍ പറയുന്നു.

വീഡിയോ വൈറലായതോടെ നിരവധിപ്പേരാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. 'ബംഗളൂരുവില്‍ ചിലര്‍ ബൈക്ക് ഓടിക്കുമ്പോള്‍ പോലും ലാപ്‌ടോപ്പില്‍ ജോലി ചെയ്യാറുണ്ട്' എന്ന് ഒരാള്‍ കുറിച്ചു. 'നിങ്ങള്‍ക്ക് അങ്ങോട്ട് പോകണമെന്ന് നിര്‍ബന്ധമാണോ എന്ന് ബെംഗളൂരു ട്രാഫിക്കില്‍ ഗൂഗിള്‍ മാപ്പ് പോലും ചോദിക്കും' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ' ട്രാഫിക് ഉള്ളതുകൊണ്ട് സുരക്ഷിതമായി യാത്ര ചെയ്യാം, വേഗത കുറവായതിനാല്‍ ' എന്ന് കമന്റ് നല്‍കിയവരും ഉണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW