Wednesday, March 11, 2026 Last Updated 15 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 02.00 PM

വാര്‍ഷിക ശമ്പളം 25 ലക്ഷം, മൂന്ന് വര്‍ഷം കൂടുമ്പോള്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍: വൈറലായി ബംഗളൂരുവിലെ ജോലി ഓഫര്‍

bengluru, viral, job, offer

ബെംഗളൂരുവിലെ ഒരു ഐടി കമ്പനി നല്‍കിയ ജോലി വാഗ്ദാനവുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീസജീവമായിരിക്കുന്നത്. വെറും ഒരു വര്‍ഷം പ്രവൃത്തിപരിചയമുള്ള ഉദ്യോഗസ്ഥന് നല്‍കുന്ന വമ്പിച്ച ശമ്പളവും ആനുകൂല്യങ്ങളുമാണ് ചര്‍ച്ചകള്‍ക്കു പിന്നില്‍. 25 ലക്ഷം രൂപ വാര്‍ഷിക ശമ്പളവും മറ്റ് ഒട്ടേറെ ആനുകൂല്യങ്ങളുമാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഏത് കമ്പനിയാണെന്നത് മറച്ചാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ശമ്പളത്തിന് പുറമെ 20 ലക്ഷം രൂപയുടെ ഇസോപ്പുകള്‍ (എംപ്ലോയി സ്‌റ്റോക് ഓണ്‍ര്‍ഷിപ്പ് പ്ലാന്‍), താമസസൗകര്യം മാറുന്നതിനും ജോലിയില്‍ പ്രവേശിക്കുന്നതിനുമുള്ള ആനുകൂല്യങ്ങള്‍, ജിം മെമ്പര്‍ഷിപ്പ്, വൈഫൈഫോണ്‍ ബില്ലുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനായി 21,000 രൂപയുടെ അലവന്‍സും മൂന്ന് വര്‍ഷത്തിലൊരിക്കല്‍ പുതിയ സ്മാര്‍ട്ട്‌ഫോണും ദിവസേന 600 രൂപയുടെ സൊമാറ്റോ ക്രെഡിറ്റും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ആദ്യ വര്‍ഷം ഏകദേശം 35 ലക്ഷം രൂപയോളം ആകെ വരുമാനം ഈ ഓഫര്‍ ലെറ്റര്‍ 4 ജിനൈര്‍ഡ് എന്ന എക്‌സ് ഉപഭോക്താവാണ് പങ്കുവെച്ചത്.

ഐടി മേഖലയില്‍ കൂട്ടപ്പിരിച്ചുവിടലുകള്‍ നടക്കുമ്പോള്‍ തന്നെ തുടക്കക്കാര്‍ക്ക് ഇത്രയും ഉയര്‍ന്ന ശമ്പളം നല്‍കുന്നതിലെ വൈരുദ്ധ്യമാണ് പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുന്നത്. കമ്പനിയില്‍ അഞ്ച് മുതല്‍ എട്ട് വര്‍ഷം വരെ പരിചയമുള്ള മുതിര്‍ന്ന ജീവനക്കാര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ വലിയ തുകയാണ് പുതിയ ഉദ്യോഗസ്ഥന് ലഭിക്കുന്നതെന്നും ഇത് ഐടി മേഖലയിലെ ശമ്പള ഘടന തകര്‍ന്നതിന്റെ സൂചനയാണെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW