-->
കുവൈത്ത്‌സിറ്റി: ഇന്നലെ (ശനി) രാവിലെ മുതല്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ കുവൈത്തില്‍ ഒരു മരണവും
32 പേര്‍ക്ക് പരുക്കുറ്റേതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.അല്‍-അദാന്‍ ആശുപത്രിയില്‍ ഒരു മരണവും 32 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 15 കേസുകള്‍ പ്രത്യേക മെഡിക്കല്‍ പരിചരണം പൂര്‍ത്തിയാക്കുന്നതിനായി ജാബര്‍ അല്‍-അഹമ്മദ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ.അബ്ദുള്ള അല്‍ സനദ് വ്യക്തമാക്കി. ബാക്കിയുള്ളവര്‍ അല്‍-അദാന്‍ ആശുപത്രിയില്‍ ചികിത്സ തുടരുകയാണെന്നും, ആവശ്യമായ ശസ്ത്രക്രിയകള്‍ക്കായി അഞ്ച് പേരെ അല്‍-അദാന്‍ ആശുപത്രിയിലെ ഓപ്പറേറ്റിംഗ് റൂമുകളില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.