Sunday, March 15, 2026 Last Updated 39 Min 53 Sec ago English Edition
Todays E paper
Ads by Google
Sunday 01 Mar 2026 11.54 AM

കുവൈത്തിലെ സാമൂഹിക-സാംസ്‌കാരിക രംഗത്ത് സജീവമായിരുന്ന രാജന്‍ ഡാനിയേല്‍ അന്തരിച്ചു

Death News

കുവൈത്ത്‌സിറ്റി: സാമൂഹിക-സാംസ്‌കാരിക രംഗത്തും ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ (ഐ.സി.എസ്.കെ) ബോര്‍ഡ് മുന്‍ സെക്രട്ടറിയും വൈസ് ചെയര്‍മാനുമായിരുന്ന ചെങ്ങന്നൂര്‍ വെന്‍മണി നാടാവള്ളിൽ വില്ലയിൽ രാജന്‍ ഡാനിയേല്‍ (78)അന്തരിച്ചു.
8 വര്‍ഷങ്ങള്‍ക്ക് മുമ്പ് കുവൈത്തില്‍ നിന്ന് ശാരീരിക അവശതകളെ തുടര്‍ന്ന് നാട്ടില്‍ പോയതാണ്. ദീർഘകാലം കുവൈറ്റിൽ ബിസിനസ്സ്, സാംസ്‌കാരിക സാമൂഹിക പ്രവർത്തകനും വെൺമണി പ്രവാസി അസോസിയേഷൻ രക്ഷാധികാരിയും ആയിരുന്നു.
കുവൈത്തിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളിന്റെ ഭരണനിര്‍വഹണത്തില്‍ രാജന്‍ ഡാനിയേല്‍ പ്രധാന പങ്ക് വഹിക്കുകയും സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും ഗണ്യമായ സംഭാവന നല്‍കുകയും ചെയ്തിട്ടുണ്ട്.
സംസ്ക്കാരം പിന്നീട്. ഭാര്യ സൂസി രാജൻ, മക്കൾ : അവിനാഷ്,(കുവൈറ്റ്‌), അനൂപ്,(ഓസ്ട്രേലിയ) മരുമക്കൾ : ജീന, മാലിനി, കൊച്ചുമക്കൾ : രഞ്ജിത, അഗസ്ത്യ, റഫയേൽ, സൂര്യ, ആര്യ, വിയറ
പരേതൻ Indian overseas cultural Congress രക്ഷാധികാരി, UMO, രക്ഷാധികാരി, കുവൈറ്റ്‌ മാർത്തോമാ ഇടവക മെമ്പർ, St. Thomas മാർത്തോമാ ഇടവക മെമ്പർ, മാർത്തോമാ സഭാ കൌൺസിൽ അംഗം എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.

Ads by Google
Ads by Google
TRENDING NOW