Wednesday, March 11, 2026 Last Updated 56 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 09.23 AM

സ്ത്രീകള്‍ സഞ്ചരിച്ച കാറിനെ നിര്‍ത്താതെ പിന്തുടര്‍ന്നു: കൊള്ളസംഘത്തിന് നേരെ വാളെടുത്ത് വീശി യുവതി, കയ്യടിച്ച് സോഷ്യല്‍ മീഡിയ

woman, sword, robbers, ludhiyana

കാലം പുരോഗതി പ്രാപിച്ചെങ്കിലും ഇന്നും സ്ത്രീകള്‍ പലയിടങ്ങളിലും സുരക്ഷിതരല്ല. എങ്കിലും അപ്രതീക്ഷിതമായി ഉണ്ടാകുന്ന അക്രമങ്ങളെ സ്വയം പ്രതിരോധിക്കാനും അതിവിദഗ്ധമായി നേരിടാനും ഭൂരിഭാഗം സ്ത്രീകളും പ്രാപ്തരായികഴിഞ്ഞു. ഇതിന് ഉദാഹരണമാണ് പഞ്ചാബിലെ ലുധിയാനയില്‍ ഒരു പ്രവാസി യുവതി നടത്തിയ ധീരമായി പേരാട്ടം. ഓസ്‌ട്രേലിയയില്‍ നിന്നും അടുത്തിടെ നാട്ടിലെത്തിയ ഹര്‍ജിത് കൗര്‍ എന്ന യുവതിയും കുടുംബവുമാണ് ലുധിയാനയില്‍ വെച്ച് അപ്രതീക്ഷിതമായ ആക്രമണത്തിന് ഇരയായത്. കാറില്‍ ബന്ധുവീട്ടിലേക്ക് പോകുകയായിരുന്ന ഇവരെ ബൈക്കിലെത്തിയ രണ്ട് പേര്‍ തുടര്‍ച്ചയായി പിന്തുടരുകയായിരുന്നു. പലതവണ വഴിമാറിക്കൊടുത്തിട്ടും മാറാതെ നിന്ന കൊള്ളസംഘം പെട്ടെന്ന് കാറിന്റെ വിന്‍ഡ്‌സ്‌ക്രീനിലേക്ക് മുട്ടയെറിഞ്ഞു.

ഡ്രൈറുടെ കാഴ്ച മറച്ച് വണ്ടി നിര്‍ത്താനായി കൊള്ളക്കാര്‍ സ്ഥിരമായി ഉപയോഗിക്കുന്ന തന്ത്രമാണിതെന്ന് മനസ്സിലാക്കിയതോടെ കാറിലുണ്ടായിരുന്ന സ്ത്രീകള്‍ പരിഭ്രാന്തിലായി. എന്നാല്‍ ഭയന്ന് കീഴടങ്ങുന്നതിന് പകരം അസാമാന്യമായ മനോധൈര്യവും ബുദ്ധിപരമായ നീക്കവുമാണ് ഹര്‍ജിത് കൗര്‍ പുറത്തെടുത്തത്. കൂടെയുണ്ടായിരുന്നവര്‍ തടയാന്‍ ശ്രമിച്ചെങ്കിലും കാറില്‍ സൂക്ഷിച്ചിരുന്ന വാളുമായി യുവതി പുറത്തിറങ്ങി കൊള്ളക്കാരെ നേരിട്ടു. യുവതിയുടെ അപ്രതീക്ഷിതമായ ഈ നീക്കത്തിലും ആയുധം വീശിയുള്ള പോരാട്ട വീര്യത്തിലും പകച്ചുപോയ അക്രമികള്‍ ജീവനും കൊണ്ട് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ഈ സമയം കാറിലിരുന്ന ബന്ധു ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് കൊള്ളക്കാരെ തിരിച്ചറിയാന്‍ സഹായകമായി.

ഒടുവില്‍ യുവതി വാളുമായി അക്രമികളെ തുരത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ലുധിയാന പോലീസ് ഉടന്‍ ഇടപെടുകയും പ്രതികളെ പിടികൂടുകയും ചെയ്തു. കൊള്ളക്കാര്‍ക്ക് ആളെ വേണ്ടത്ര പരിചയം ഇല്ലെന്ന് തോന്നുന്നു, തുടങ്ങിയ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നെത്തുന്നത്. പ്രതികള്‍ക്കെതിരെ കേസെടുത്ത് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW