Friday, March 13, 2026 Last Updated 16 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 10.27 AM

അടുക്കളിയിലുമുണ്ട് രാജ്യസ്‌നേഹം! പാചകത്തിനിടെ ദേശീയ ഗാനം കേട്ടു, അറ്റന്‍ഷനായി നിന്ന് യുവതി

woman, attention, national, anthem, viral, video

നമ്മളില്‍ ഭൂരിഭാഗവും ചില പ്രത്യേക സമയങ്ങളിലോ വൈകാരിക നിമിഷങ്ങളിലോ മാത്രം രാജ്യസ്‌നേഹം പ്രകടിപ്പിക്കുന്നവരാണ്. എന്നാല്‍ ഏത് സാഹചര്യത്തിലും നമ്മുടെ ഉള്ളിലെ രാജ്യസ്‌നേഹത്തെ ഉണര്‍ത്തേണ്ടതുണ്ട്. അത് ഓരോ പൗരന്റെയും ഹൃദയമിടിപ്പിന്റെ ഭാഗമാകണം എന്ന് തെളിയിച്ചിരിക്കുകയാണ് ലളിതമായ പ്രവൃത്തിയിലൂടെ ഒരു വീട്ടമ്മ. തന്റെ ദൈനംദിന തിരക്കുകള്‍ക്കിടയിലും രാജ്യം എന്ന വികാരം ആ മനസ്സില്‍ എത്രത്തോളം ആഴത്തില്‍ പതിഞ്ഞു കിടക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ദൃശ്യങ്ങള്‍.

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ വീഡിയോ രാജ്യമെമ്പാടുമുള്ള ആളുകളുടെ കണ്ണ് തുറപ്പിക്കുന്നതായിരുന്നു. ടിവിയില്‍ ഇന്ത്യപാകിസ്ഥാന്‍ ടി20 മത്സരം തുടങ്ങുന്നതിന് മുന്‍പായി ദേശീയ ഗാനം മുഴങ്ങിയപ്പോള്‍, അടുക്കളയില്‍ പാചക തിരക്കിലായിരുന്ന വീട്ടമ്മ മറ്റൊന്നും ആലോചിക്കാതെ സ്റ്റൗ ഓഫ് ചെയ്യുകയും നിന്നിടത്ത് തന്നെ അറ്റന്‍ഷനായി നില്‍ക്കുകയും ചെയ്തു. ചുറ്റും ആരുണ്ടെന്നോ ആരെങ്കിലും കാണുന്നുണ്ടെന്നോ നോക്കാതെ, ആദരവോടെ ആ നിമിഷത്തെ നെഞ്ചിലേറ്റിയ ഈ കാഴ്ച ഡിജിറ്റല്‍ ലോകം ഏറ്റെടുത്തു കഴിഞ്ഞു.

സ്‌കൂള്‍ കാലഘട്ടത്തില്‍ പഠിച്ച അച്ചടക്കവും ആദരവും ജീവിതകാലം മുഴുവന്‍ കൂടെക്കൊണ്ടുപോകുന്ന ഒരു തലമുറയുടെ പ്രതിനിധിയാണ് ഈ വീട്ടമ്മ. ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ കാണിക്കേണ്ട മര്യാദകള്‍ വെറും ചടങ്ങല്ല, മറിച്ച് അത് നമ്മുടെ നാടിനോടുള്ള കടപ്പാടാണെന്ന് ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. പുറംലോകത്തെ ബോധിപ്പിക്കാനല്ല, മറിച്ച് തന്റെ മനസാക്ഷിയോട് നീതി പുലര്‍ത്താനാണ് ആ അമ്മ ശ്രമിച്ചത്. ഇത്തരം ലളിതമായ പ്രവൃത്തികളാണ് വരുംതലമുറയ്ക്ക് മാതൃകയാകേണ്ടത്. വീട്ടമ്മയുടെ ഈ നിസ്വാര്‍ത്ഥമായ പ്രവൃത്തിയെ ഏവരും പ്രശംസിക്കുമ്പോഴും, ഇത് വീഡിയോ പകര്‍ത്തിയ വ്യക്തിക്കെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ആ അമ്മ ആദരവോടെ നില്‍ക്കുമ്പോള്‍ അത് ഷൂട്ട് ചെയ്യുന്നതിന് പകരം കൂടെ നില്‍ക്കുകയായിരുന്നു വേണ്ടതെന്നാണ് പലരുടെയും അഭിപ്രായം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW