Wednesday, March 11, 2026 Last Updated 1 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 27 Feb 2026 12.18 PM

ഭര്‍ത്താവറിയാതെ ഒളിപ്പിച്ചുവച്ച സമ്പാദ്യം: വര്‍ഷങ്ങള്‍ക്കുശേഷം പഴയ 500, 1000 രൂപ നോട്ടുകള്‍ കണ്ട് പൊട്ടിക്കരഞ്ഞ് വീട്ടമ്മ

woman, crying, hidden, 500, 1000, notes, 10, years

ഭര്‍ത്താവ് അറിയാതെ വര്‍ഷങ്ങളായി ഒളിപ്പിച്ചുവച്ച വലിയൊരു തുക ഒരു പത്ത് വര്‍ഷങ്ങള്‍ക്കുശേഷം കണ്ടെത്തി വീട്ടമ്മ. പണം കണ്ടെത്തിയതോടെ വികാരനിര്‍ഭരയായി പൊട്ടിക്കരയുന്ന ഈ വീട്ടമ്മയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാരണം, ആ സമ്പാദ്യമെല്ലാം 2016ല്‍ സര്‍ക്കാര്‍ നിരോധിച്ച പഴയ 500, 1000 രൂപ നോട്ടുകളായിരുന്നു. നോട്ടുനിരോധന സമയത്ത് ഈ പണം മാറ്റിയെടുക്കാന്‍ അവര്‍ പൂര്‍ണ്ണമായും മറന്നുപോയിരുന്നു. മകള്‍ പകര്‍ത്തിയ ഈ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

കണ്ടെത്തിയ നോട്ടുകള്‍ ഇപ്പോള്‍ വെറും കടലാസ് തുണ്ടുകളാണെന്ന് തിരിച്ചറിഞ്ഞ മകള്‍ വീഡിയോയില്‍ ചിരിക്കുന്നുണ്ടെങ്കിലും, നിഷ്‌കളങ്കമായി കരയുന്ന അമ്മയെ കണ്ട് ഇന്റര്‍നെറ്റില്‍ പലരും ആശ്വാസവാക്കുകളുമായി രംഗത്തെത്തി. 'സങ്കടപ്പെടേണ്ട അമ്മ, ഇത് മാറ്റിയെടുക്കാന്‍ വഴിയുണ്ടാകും' എന്ന് പലരും കമന്റുകളിലൂടെ ആശ്വസിപ്പിച്ചു. ആര്‍ബിഐ ഓഫീസില്‍ പോയി ഒരു ഫോം പൂരിപ്പിച്ചു നല്‍കിയാല്‍ പണം മാറ്റിക്കിട്ടാന്‍ സാധ്യതയുണ്ടെന്ന് ചിലര്‍ കുറിച്ചു.

2016 നവംബറിലാണ് കള്ളപ്പണം തടയുന്നതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ പഴയ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത്. അന്ന് നോട്ടുകള്‍ മാറ്റിയെടുക്കാന്‍ നിശ്ചിത സമയം നല്‍കിയിരുന്നുവെങ്കിലും പലരും അത് മറന്നുപോവുകയോ അറിയാതെ പോവുകയോ ചെയ്തിട്ടുണ്ട്. ഈ വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളും വരുന്നുണ്ട്. ഒമ്പത് വര്‍ഷത്തിന് ശേഷമാണോ ഇത് ഓര്‍ത്തതെന്നും, അച്ഛന്റെ പ്രതികരണം കൂടി അറിയണമെന്നുമാണ് പലരും തമാശരൂപേണ ചോദിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW