Saturday, March 14, 2026 Last Updated 38 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 12.41 PM

കലാ-സാംസ്കാരിക പ്രവർത്തകനും ഗാനരചയിതാവുമായ മുരളി മഞ്ഞളൂർ ദോഹയിൽ അന്തരിച്ചു

uploads/news/2026/02/827399/murali-manjaaloor.jpg

ദോഹ: ഖത്തറിലെ കലാ-സാംസ്കാരിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന കവിയും ഗാനരചയിതാവുമായ മുരളി മഞ്ഞളൂർ (54) അന്തരിച്ചു. ശ്വാസതടസ്സത്തെത്തുടർന്ന് ദോഹയിലായിരുന്നു അന്ത്യം.ഖത്തറിലെ പ്രവാസി കലാകാരന്മാരുടെ കൂട്ടായ്മയായ സിനി ആർട്ടിസ്റ്റ് വെൽഫെയർ അസോസിയേഷൻ ഖത്തർ (കവാഖ്) പ്രസിഡന്റായിരുന്നു. മികച്ചൊരു സംഘാടകനും ഗാനരചയിതാവുമായിരുന്ന മുരളി, എസ്.എം.എസ് ക്രിയേഷൻസിൻ്റെ അമരക്കാരിലൊരാളായിരുന്നു. നിരവധി ഭക്തിഗാനങ്ങളും പ്രണയഗാനങ്ങളും അദ്ദേഹം മലയാളികൾക്കായി സമ്മാനിച്ചിട്ടുണ്ട്.
മണികണ്ഠനാദം, വന്ദേ ഹരിഹരം, നാമജപം, മുകിലൊളി വർണ്ണൻ. ഹൃദയപ്പൂത്താലം (ഓണപ്പാട്ട്), പ്രണയാമൃതം, ഇഷ്ക്എന്നിവയാണ് മുരളിയുടെ സൃഷ്ടികൾ.

പാലക്കാട് നാട്ടരങ്ങ് ജനറൽ സെക്രട്ടറി, സദ്ഗമയ, ജയചന്ദ്രൻ ഫാൻസ് അസോസിയേഷൻ തുടങ്ങി ദോഹയിലെ ഒട്ടനവധി സാമൂഹിക-സാംസ്കാരിക സംഘടനകളിൽ അദ്ദേഹം മുൻനിരയിൽ പ്രവർത്തിച്ചിരുന്നു. ഖത്തറിലെ പൊതുഗതാഗത കമ്പനിയായ മൊവാസലാത്ത് (കർവ) അക്കൗണ്ട്സ് ഡിപ്പാർട്ട്‌മെന്റ് ജീവനക്കാരനായിരുന്നു. ഭാര്യ: പത്മസുജ.മുരളി മഞ്ഞളൂരിന്റെ നിര്യാണത്തിൽ ദോഹയിലെ വിവിധ സാംസ്കാരിക സംഘടനകളും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW