Sunday, March 15, 2026 Last Updated 29 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 08.36 AM

കലിപ്പന്റെ കാന്താരി! നടുറോഡില്‍ കാമുകന്റെ കരണം അടിച്ചുപൊളിച്ച് യുവതി, അമ്പരന്ന് പ്രദേശവാസികള്‍: വീഡിയോ ചര്‍ച്ചയാകുന്നു

woman, slap, boyfriend, face, gurugram

പ്രണയം അല്പം പൈങ്കിളിയെങ്കിലും കാലം മാറിയതോടെ ഈ ചിന്താഗതികളിലും മാറ്റങ്ങള്‍ വന്നു. പണ്ട് ആളൊഴിഞ്ഞ മൈതാനങ്ങളില്‍ കൈകോര്‍ത്തു നടക്കുന്ന ശാന്തതായര്‍ന്ന പ്രണയചിത്രങ്ങളല്ല ഇന്നുള്ളത്. പരസ്പരമുള്ള സ്‌നേഹപ്രകടനങ്ങള്‍ക്ക് പകരം പൊതുസ്ഥലങ്ങളില്‍ വെച്ച് വഴക്കിടുന്നതും തല്ലുണ്ടാക്കുന്നതുമായ കാഴ്ചകളാണ് ഇന്ന് പലയിടത്തും കാണുന്നത്. കലിപ്പനും കാന്താരിയും എന്ന് വിശേഷിപ്പിക്കുമ്പോഴും കലിപ്പനെക്കാള്‍ ഒരു പടി മുന്നിലാണ് കാന്താരി എന്ന് പറയേണ്ടിവരും. ഇതിന് ഉദാഹരണമാണ് ഗുരുഗ്രാമില്‍ നിന്നും വൈറലായ ഒരു വീഡിയോ

തിരക്കേറിയ തെരുവില്‍ സ്‌കൂട്ടറിലിരിക്കുന്ന ഒരു പെണ്‍കുട്ടി തന്റെ കാമുകനെ ക്രൂരമായി മര്‍ദ്ദിക്കുന്നതായിരുന്നു ദൃശ്യങ്ങള്‍. നാട്ടുകാര്‍ ഇടപെട്ട് ചോദ്യം ചെയ്തിട്ടും യാതൊരു കൂസലുമില്ലാതെ അവള്‍ മര്‍ദ്ദനം തുടരുകയായിരുന്നു. മറുപടിയായി പോലീസിനെ വിളിക്കാന്‍ വെല്ലുവിളിക്കുന്ന യുവതിക്ക് മുന്നില്‍, യാതൊരു പ്രതിരോധവുമില്ലാതെ മര്‍ദ്ദനം ഏറ്റുവാങ്ങി നില്‍ക്കുന്ന യുവാവിനെ വീഡിയോയില്‍ കാണാം. വഴിയാത്രക്കാര്‍ പകര്‍ത്തിയ ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചു.

ഈ സംഭവം വൈറലായതോടെ പുരുഷന്മാര്‍ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമായി. സ്ത്രീകള്‍ക്ക് ലഭിക്കുന്നതുപോലെ തന്നെ പുരുഷന്മാര്‍ക്കും ഇത്തരം ശാരീരിക പീഡനങ്ങളില്‍ നിന്ന് നിയമപരമായ സംരക്ഷണം വേണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. പ്രണയത്തിന്റെ പേരില്‍ നടത്തുന്ന ഇത്തരം ആക്രോശങ്ങളും മര്‍ദ്ദനങ്ങളും അംഗീകരിക്കാനാവില്ലെന്നും സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ കുറിക്കുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW