-->
വിശേഷ ദിവസങ്ങളില്‍ കമിതാക്കള്‍ പണം ചിലവഴിച്ച് പരസ്പരം സര്‍പ്രൈസുകള്‍ നല്‍കുന്നത് പതിവാണ്. പ്രത്യേകിച്ചും പിറന്നാള്‍ ദിനങ്ങളില്‍. ഇത്തരത്തില്‍ ഒരു യുവാവ് തന്റെ കാമുകിയുടെ ബര്‍ത്തേഡേ പാര്‍ട്ടിക്കായി വലിയ ആഘോഷം തന്നെ ഒരുക്കി. എന്നാല്‍, കേക്ക് മുറിച്ചതിന് പിന്നാലെ കാമുകിയുടെ പ്രവര്‍ത്തി കാമുകനെ ദേഷ്യം പിടിപ്പിക്കുകയും നിമിഷങ്ങള്‍ക്കുള്ളില്‍ ആ ആഘോഷം സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു.
വൈറലാകുന്ന വീഡിയോയില്‍ കാമുകന്‍ തന്റെ കാമുകിക്ക് സര്‍െ്രെപസായി ബലൂണുകള്‍, ലൈറ്റുകള്‍, ഒരു കേക്ക് എന്നിവ ഉപയോഗിച്ച് വിപുലമായ ഒരു ജന്മദിന ആഘോഷം തന്നെ ഒരുക്കിയതായി കാണാം. എന്നാല്‍, ആഘോഷത്തിനിടെ കേക്ക് മുറിച്ചതിന് പിന്നാലെ കാമുകി, കേക്കിന്റെ ആദ്യ കഷ്ണം തന്റെ അരികില്‍ നിന്നിരുന്ന മറ്റൊരു പുരുഷ സുഹൃത്തിന് സമ്മാനിച്ചു. ഇത് കാമുകനെ അസ്വസ്ഥനാക്കി. അയാള്‍ക്ക് പെട്ടെന്ന് ദേഷ്യം വരികയും ആഘോഷത്തിനായി ഒരുക്കിയതൊക്കെ നശിപ്പിക്കുകയും ചെയ്തു. കൊടിത്തോരണങ്ങളും ബലൂണുകളും വലിച്ചെറിയുന്ന കാമുകന്റെ ദൃശ്യങ്ങള്‍ പിന്നാലെ സമൂഹ മാധ്യമങ്ങളിലും വൈറലായി. ആഘോഷത്തിനായി എത്തിയ മറ്റ് സുഹൃത്തുക്കള്‍ അമ്പരന്ന് നില്‍ക്കവെ കാമുകന്‍ അക്രമണോത്സുകനായി അലങ്കാരങ്ങള്‍ വലിച്ചെറിഞ്ഞു.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കാഴ്ചക്കാരില്‍ നിന്നും സമ്മിശ്ര പ്രതികരണങ്ങളായിരുന്നു വന്നത്. ചിലര്‍ കാമുകന്റെ പ്രതികരണത്തെ രൂക്ഷമായി വിമര്‍ശിച്ചപ്പോള്‍ മറ്റ് ചിലര്‍ കാമുകനൊപ്പം കട്ടയ്ക്ക് നിന്നു. കാമുകന്റെ പെരുമാറ്റം അധികാരത്തില്‍ നിന്നും തന്റെ സ്വന്തമെന്ന ബോധത്തില്‍ നിന്നുമാണെന്നും അത് പക്വതയില്ലാത്ത മോശം പെരുമാറ്റമാണെന്നും നിരവധി പേര്‍ എഴുതി. അതേസമയം ഏറെ സന്തോഷത്തോടെ ഏറെ ആഗ്രഹത്തോടെ അത്രയും പണം ചെലവഴിച്ച് കാമുകിക്കായി ആഘോഷം ഒരുക്കിയിട്ടും അയാളെ തീര്‍ത്തും അവഗണിച്ച് മറ്റൊരാള്‍ക്ക് കേക്കിന്റെ ആദ്യ കഷ്ണം കൊടുത്താല്‍ ആരാണ് പ്രകോപിതരാകാത്തതെന്ന് മറ്റ് ചിലര്‍ ചോദിച്ചു.