Thursday, March 12, 2026 Last Updated 6 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 09.02 PM

കുവൈത്ത് കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ഇഫ്താർ സംഘടിപ്പിച്ചു

KMCC

കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഇഫ്താർ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് അജ്മൽ വേങ്ങരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന സെക്രട്ടറി മുസ്തഫ കാരി ഉദ്ഘാടനം ചെയ്തു. ആക്റ്റിംഗ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി, വൈസ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം, സെക്രട്ടറിമാരായ സലാം ചെട്ടിപ്പടി, ഷാഹുൽ ബേപ്പൂർ, സലാം പട്ടാമ്പി, മുജീബ് മൂടാൽ ആശംകൾ നേർന്നു. ആബിദ് അൽ ഖാസ്‌മി റമദാൻ പ്രഭാഷണം നിർവഹിച്ചു. അദ്‌നാൻ മുസ്തഫ കാരി പ്രാർത്ഥന നടത്തി. കെ എം സി സി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഹംസ കരിങ്കപ്പാറ സ്വാഗതവും ട്രഷറർ ഫിയാസ് പുകയൂർ നന്ദിയും പറഞ്ഞു.
ജില്ലാ - മണ്ഡലം ഭാരവാഹികളായ ഫഹദ് പൂങ്ങാടാൻ, ഇസ്മായിൽ കോട്ടക്കൽ, ബക്കർ പൊന്നാനി, സലിം നിലമ്പൂർ, മുസ്തഫ കമാൽ, മുജീബ് ചേകന്നൂർ, ഗഫൂർ ചെലമ്പ്ര നേതൃത്വം നൽകി.

Ads by Google
Ads by Google
TRENDING NOW