-->
കുവൈത്ത്‌സിറ്റി: വ്യാഴാഴ്ച പുലര്‍ച്ചെ ഇറാന്‍ സേന തൊടുത്തു വിട്ട ഡ്രോണ്‍ തകര്‍ത്തതിനെ തുടര്‍ന്ന് അവശിഷ്ടങ്ങള്‍ പതിച്ച് രണ്ട് പേര്‍ക്ക് പരുക്കേറ്റതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം. ഇന്ന് രാവിലെ നാലരയോടെ ആയിരുന്നു രാജ്യത്തിന്റെ തെക്കന്‍ പ്രദേശമായ അഹമദ്ദി ഗവര്‍ണറ്റേത്തിലുള്ള ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ചത്.സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ സൗദ് അബ്ദുള്‍ അസീസ് അല്‍ ഒതൈബി പറഞ്ഞു. പരുക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കുന്നുണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.കെട്ടിടത്തിനും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്.സംഭവസ്ഥലത്ത് എത്തിയ കുവൈത്ത് ഫയര്‍ഫോഴ്‌സ് സംഘം അളുകളെ ഒഴിവാക്കി സ്ഥിതി നിയന്ത്രണവിധേയമാക്കിയതായി മുഹമദ് അല്‍ ഗരീബ് കുവൈത്ത് ന്യൂസ് ഏജന്‍സിയോട് വ്യക്തമാക്കി.