Saturday, March 14, 2026 Last Updated 9 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 12.54 PM

യാത്രാതടസ്സങ്ങളിൽ ആശ്വാസം; കൊച്ചിയിലേക്കും മുംബൈയിലേക്കും പ്രത്യേക സർവീസുകളുമായി ഖത്തർ എയർവേയ്‌സ്

uploads/news/2026/03/829818/q.jpg

ദോഹ: വ്യോമഗതാഗത മേഖലയിലെ അപ്രതീക്ഷിത തടസ്സങ്ങളെത്തുടർന്ന് വിവിധ ഇടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് ആശ്വാസമായി ഖത്തർ എയർവേയ്‌സിന്റെ പ്രഖ്യാപനം. കൊച്ചി, മുംബൈ, ഡൽഹി ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്ക് ഖത്തർ എയർവേയ്‌സ് പ്രത്യേക വിമാന സർവീസുകൾ നടത്തും. ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി നൽകിയ പ്രത്യേക അനുമതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.
നിലവിൽ നിർത്തിവെച്ചിരിക്കുന്ന സാധാരണ വാണിജ്യ സർവീസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമല്ല ഇതെന്നും, മറിച്ച് അടിയന്തരമായി യാത്ര ചെയ്യേണ്ടവർക്കും വിവിധയിടങ്ങളിൽ കുടുങ്ങിയവർക്കും വേണ്ടിയുള്ള പരിമിതമായ സർവീസുകൾ മാത്രമാണിതെന്നും എയർലൈൻ അധികൃതർ വ്യക്തമാക്കി.
യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് വരും ദിവസങ്ങളിൽ താഴെ പറയുന്ന ക്രമത്തിലായിരിക്കും വിമാനങ്ങൾ പറക്കുക
ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക്:
മാർച്ച് 13: കൊച്ചി
മാർച്ച് 14: മുംബൈ
മാർച്ച് 15: ഡൽഹി
മാർച്ച് 16: കൊച്ചി, മുംബൈ
ഇന്ത്യയിൽ നിന്ന് ദോഹയിലേക്ക്:
മാർച്ച് 14: കൊച്ചി
മാർച്ച് 15: മുംബൈ
മാർച്ച് 16: ഡൽഹി
മാർച്ച് 17: കൊച്ചി, മുംബൈ.
വിമാനത്താവളങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനായി കർശന നിർദ്ദേശങ്ങളാണ് അധികൃതർ നൽകിയിട്ടുള്ളത്. കൈവശം സാധുവായ ടിക്കറ്റില്ലാത്ത യാത്രക്കാർ യാതൊരു കാരണവശാലും വിമാനത്താവളത്തിലേക്ക് എത്തരുത്. നിലവിലെ സാഹചര്യത്തിൽ ടിക്കറ്റ് ബുക്കിംഗിനും മറ്റ് വിവരങ്ങൾക്കുമായി ഖത്തർ എയർവേയ്‌സിന്റെ ഔദ്യോഗിക വെബ്സൈറ്റോ അംഗീകൃത ട്രാവൽ ഏജൻസികളെയോ ബന്ധപ്പെടാവുന്നതാണ്

ഷഫീക്ക് അറയ്ക്കൽ

Ads by Google
Thursday 12 Mar 2026 12.54 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW