-->
ടെക്‌നോ തങ്ങളുടെ പോപ് സ്മാര്‍ട്ട്‌ഫോണ്‍ സീരീസില്‍ ഒരു പുതിയ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നു. ബജറ്റ് വിലയില്‍ ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് ടെക്‌നോ പോപ് X (TECNO POP X) എന്ന മോഡല്‍ ആണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇത് ഒരു 4ജി സ്മാര്‍ട്ട്‌ഫോണ്‍ ആണ്. ശക്തമായ ഈട്, ഡിസ്പ്ലേ സ്മൂത്ത്‌നെസ്, മികച്ച കണക്റ്റിവിറ്റി ഓപ്ഷനുകള്‍ എന്നിവ ഈ മോഡലിലുണ്ട്.
ടെക്‌നോ പോപ് X ന്റെ 4GB + 64GB മോഡലിന് 8,499 രൂപയാണ് വില. എന്നാല്‍ ലോഞ്ച് ഓഫറിന്റെ ഭാഗമായി HDFC ബാങ്ക് ഡിസ്‌കൗണ്ട് സഹിതം 7,749 രൂപയ്ക്ക് ഇത് വാങ്ങാനാകും. ആമസോണ്‍, പ്രമുഖ റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവ വഴി ഈ ഫോണ്‍ വാങ്ങാനാകും. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.75-ഇഞ്ച് (1600 x 720 പിക്‌സലുകള്‍)HD+ ഡിസ്‌പ്ലേ, 20:9 സ്‌ക്രീന്‍ ആസ്‌പെക്ട് റേഷ്യോ എന്നിവ ഇതിലുണ്ട്. 1.8 GHz ഒക്ട-കോര്‍ UNISOC T7250 12nm പ്രൊസസര്‍ ആണ് ഈ ഫോണിന്റെ കരുത്ത്. ഇത് Mali-G57 MP1 GPU സഹിതം എത്തുന്നു. 4GB LPDDR4X റാം, 64GB eMMC 5.1 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വര്‍ധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള HiOS 15-ല്‍ ആണ് പ്രവര്‍ത്തനം.
13-മെഗാപിക്‌സല്‍ മെയിന്‍ ക്യാമറ (f/1.85 അപ്പര്‍ച്ചര്‍), ഡ്യുവല്‍-എല്‍ഇഡി ഫ്‌ലാഷ് എന്നിവ അടങ്ങുന്ന റിയര്‍ ക്യാമറ സജ്ജീകരണവും സെല്‍ഫിക്കും മറ്റുമായി 8MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും ഇതിലുണ്ട്. സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഇന്‍ഫ്രാറെഡ് സെന്‍സര്‍, 3.5mm ഓഡിയോ ജാക്ക്, IP64 റേറ്റിങ്, ഡ്യുവല്‍ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), ഡ്യുവല്‍ 4G VoLTE, Wi-Fi 802.11 b/g/n (2.4GHz), ബ്ലൂടൂത്ത് 5.2, GPS, USB ടൈപ്പ്-C, 15W ചാര്‍ജിംഗുള്ള 5000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍.