-->
ഗാലക്‌സി എസ്25 സീരീസിലെ ഏറ്റവും വില കുറഞ്ഞ മോഡലാണ് ഗാലക്‌സി എസ്25 5ജി (Samsung Galaxy S25). കഴിഞ്ഞ വര്‍ഷം ലോഞ്ച് ചെയ്യുമ്പോള്‍ സാംസങ് ഗാലക്സി എസ്25 5ജിയുടെ 12GB + 256G അടിസ്ഥാന വേരിയന്റിന് 80,999 രൂപയും 12GB + 512GB വേരിയന്റിന് 92,999 രൂപയും ആയിരുന്നു വില. ഇപ്പോള്‍ 6000 രൂപയുടെ ഡയറക്ട് ഡിസ്‌കൗണ്ടിന് ശേഷം 74999 രൂപ പ്രാരംഭ വിലയിലാണ് ഈ ഫോണ്‍ സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ആമസോണിലും ഫ്‌ലിപ്പ്കാര്‍ട്ടിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്.
സാംസങ് ഔദ്യോഗിക വെബ്‌സൈറ്റില്‍ എസ്25 5ജിക്ക് നിലവില്‍ കാര്യമായ ബാങ്ക് ഡിസ്‌കൗണ്ടുകള്‍ ഇല്ല. അതേസമയം ആമസോണില്‍ 2249 രൂപയുടെ ക്യാഷ്ബാക്ക് ഓഫര്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതിനെക്കാള്‍ മികച്ച ഡിസ്‌കൗണ്ട് ഫ്‌ലിപ്പ്കാര്‍ട്ട് നല്‍കുന്നു. ഫ്‌ലിപ്പ്കാര്‍ട്ടില്‍ 3750 രൂപയുടെ ബാങ്ക് ഡിസ്‌കൗണ്ട് എസ്25 5ജിക്ക് ലഭ്യമാണ്. ബാങ്ക് ഡിസ്‌കൗണ്ട് പ്രയോജനപ്പെടുത്തിയാല്‍ 71249 രൂപ വിലയില്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്ന് ഗാലക്‌സി എസ്25 5ജി വാങ്ങാം. 4.47 GHz ഒക്ടാ കോര്‍ ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്‌സെറ്റ് ആണ് ഈ സാംസങ് ഫോണിന്റെ ശക്തികേന്ദ്രം. സൂപ്പര്‍സ്മൂത്ത് 120Hzറിഫ്രഷ് റേറ്റുള്ള 6.2- ഇഞ്ച് FHD+ ഡിസ്‌പ്ലേ ആണ് ഇതില്‍ ഉള്ളത്.
50MP വൈഡ് ക്യാമറ (OIS F1.8, FOV 85°), 12MP അള്‍ട്രാ വൈഡ് ക്യാമറ (F2.2, FOV 120ത്ഥ), 10MP ടെലിഫോട്ടോ ക്യാമറ (3x ഒപ്റ്റിക്കല്‍ സൂം, F2.4, FOV 36ത്ഥ) എന്നിവ അടങ്ങുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണവും സെല്‍ഫിക്കും വീഡിയോ കോളുകള്‍ക്കുമായി 12MP ഫ്രണ്ട് ക്യാമറയും എസ്25 5ജിയിലുണ്ട്. അഡ്രിനോ 830 ജിപിയു, 5G, IP68 റേറ്റിങ്, 4,000mAh ബാറ്ററി, 25W അഡാപ്റ്റര്‍, 3A യുഎസ്ബി-സി കേബിള്‍ എന്നിവ വഴിയുള്ള വയേര്‍ഡ് ചാര്‍ജിങ്, ഫാസ്റ്റ് വയര്‍ലെസ് ചാര്‍ജിങ് 2.0, വയര്‍ലെസ് പവര്‍ഷെയര്‍ പിന്തുണ എന്നിവ ഇതിലുണ്ട്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള One UI 7ല്‍ ആണ് പ്രവര്‍ത്തനം. 7 OS അപ്ഗ്രേഡുകളും 7 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും സാംസങ് ഇതിന് വാഗ്ദാനം ചെയ്തിട്ടുണ്ട്.