-->
റിയല്‍മി പി4 സീരീസില്‍ റിയല്‍മി പി4 പവര്‍ 5ജി എന്ന മോഡല്‍ 10001mAh ബാറ്ററി ശേഷി സഹിതം റിയല്‍മി അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ നാര്‍സോ സീരീസിലും 10001mAh ബാറ്ററി സഹിതം റിയല്‍മി നാര്‍സോ പവര്‍ 5ജി (realme NARZO Power 5G) എന്ന പുതിയ മോഡല്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തിരിക്കുന്നു. ഇതോടെ ഇന്ത്യയില്‍ ഏറ്റവും വലിയ ബാറ്ററി ശേഷിയുള്ള രണ്ട് സ്മാര്‍ട്ട്‌ഫോണുകളും റിയല്‍മിയുടേതായി. മീഡിയടെക് ഡൈമെന്‍സിറ്റി 7400 അള്‍ട്രാ 5G സിസ്റ്റം-ഓണ്‍-ചിപ്പ് (SoC) കരുത്തിലാണ് ഈ റിയല്‍മി ഫോണ്‍ എത്തിയിരിിക്കുന്നത്. കൂടാതെ ഹൈപ്പര്‍വിഷന്‍+ AI ചിപ്പ് ഉപയോഗിച്ച് 90fps BGMI ഗെയിമിംഗ് വാഗ്ദാനം ചെയ്യുന്നുണ്ട്.
റിയല്‍മി നാര്‍സോ പവര്‍ 5ജിയുടെ 8GB +128GB വേരിയന്റിന് 27,999 രൂപയും 8GB + 256GB വേരിയന്റിന് 29,999 രൂപയും ആണ് വില. എന്നാല്‍ ലോഞ്ച് ഓഫറിന്റെ ഭാഗമായി 3000 രൂപ ബാങ്ക് ഡിസ്‌കൗണ്ടും 1000 രൂപ ഫ്‌ലാറ്റ് ഡിസ്‌കൗണ്ടും ലഭ്യമായതിനാല്‍ ഇവ യഥാക്രമം 23999 രൂപ, 25999 രൂപ വിലകളില്‍ വാങ്ങാനാകും. 6 മാസ നോ കോസ്റ്റ് EMI, 2999 രൂപ വിലമതിക്കുന്ന 4 വര്‍ഷത്തെ സൗജന്യ ബാറ്ററി വാറന്റി എന്നിവയും ലോഞ്ച് ഓഫറിന്റെ ഭാഗമായി ലഭ്യമാകും. ടൈറ്റന്‍ സില്‍വര്‍, ടൈറ്റന്‍ ബ്ലൂ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ഈ ഫോണ്‍ എത്തിയിട്ടുള്ളത്. റിയല്‍മി ഓണ്‍ലൈന്‍ സ്റ്റോ, ആമസോണ്‍ എന്നിവ വഴിയാണ് വാങ്ങാനാകുക. 12 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പരിമിതകാല ഫസ്റ്റ് സെയില്‍ മാര്‍ച്ച് 10ന് ഉച്ചയ്ക്ക് 12ന് ആരംഭിക്കും.
6.8-ഇഞ്ച് (1280 × 2800 പിക്‌സലുകള്‍) 1.5K AMOLED സ്‌ക്രീന്‍, 20:9 ആസ്പക്ട് റേഷ്യോ, HDR10+, 144Hz റിഫ്രഷ് റേറ്റ്, 6500 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷന്‍ എന്നിവ സഹിതമാണ് നാര്‍സോ പവര്‍ 5ജി റിയല്‍മി അവതരിപ്പിച്ചിരിക്കുന്നത്. 2.6GHz വരെ ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 7400 അള്‍ട്രാ 4nm പ്രോസസര്‍ ആണ് ഈ റിയല്‍മി ഫോണിന്റെ കരുത്ത്. Mali-G615 MC2 GPU, 8GB LPDDR4X RAM, 128GB/256GB (UFS 3.1) സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റിയല്‍മി UI 7.0ല്‍ ആണ് പ്രവര്‍ത്തനം. 3 ആന്‍ഡ്രോയിഡ് OS അപ്ഡേറ്റുകളും 4 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഇതിന് ലഭിക്കും.
1/1.95' IMX882 സെന്‍സറുള്ള 50MP മെയിന്‍ ക്യാമറ (f/1.8 അപ്പേര്‍ച്ചര്‍, 2-ആക്‌സിസ് OIS), 8MP അള്‍ട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേര്‍ച്ചര്‍), 4K വരെ 30 fps വീഡിയോ റെക്കോര്‍ഡിംഗ് എന്നിവ അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണം ഇതിലുണ്ട്. സെല്‍ഫിക്കും മറ്റുമായി സോണി IMX480 സെന്‍സറുള്ള 16MP ഫ്രണ്ട് ക്യാമറയും (f/2.4 അപ്പേര്‍ച്ചര്‍, 1080p വരെ 30 fps വീഡിയോ റെക്കോര്‍ഡിംഗ്) ഉണ്ട്. ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഇന്‍ഫ്രാറെഡ് സെന്‍സര്‍, USB ടൈപ്പ്-സി ഓഡിയോ, ബോട്ടം-പോര്‍ട്ടഡ് സിംഗിള്‍ സ്പീക്കര്‍, IP66 + IP68 + IP69 റേറ്റിങ്‌സ്, ഡ്യുവല്‍ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n8/n28B/n40/n41/n77/n78 ബാന്‍ഡുകള്‍), ഡ്യുവല്‍ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.2, GPS/GLONASS/ Beidou, USB ടൈപ്പ്-C എന്നീ ഫീച്ചറുകളും ഇതിലുണ്ട്.