Wednesday, March 11, 2026 Last Updated 5 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 02.20 PM

ഷവോമി 17 സീരീസിന്റെ ലോഞ്ചിംഗ് തീയതി പ്രഖ്യാപിച്ചു ; എത്തുന്നത് ജര്‍മ്മന്‍ ഇതിഹാസ ക്യാമറകളുമായി

xiaomi-17

ഷവോമി തങ്ങളുടെ പുതിയ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ സീരീസായ ഷവോമി 17 സീരീസ് ആഗോള തലത്തില്‍ ലോഞ്ച് ചെയ്യാന്‍ പോകുന്നു. ബാഴ്സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ (MWC) വച്ച് ഫെബ്രുവരി 28ന് ഷവോമി 17 സീരീസ് ആഗോള തലത്തില്‍ ലോഞ്ച് ചെയ്യുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നു. ഇതിനകം തന്നെ ഷവോമി 17 സീരീസ് ചൈനയില്‍ ലോഞ്ച് ചെയ്തിരുന്നു. ജര്‍മ്മന്‍ ഒപ്റ്റിക്കല്‍ ഇതിഹാസമായ ലൈക്കയുമായി ചേര്‍ന്നുകൊണ്ടാണ് ഷവോമി പുതിയ പ്രീമിയം 17 സീരീസ് അവതരിപ്പിച്ചിരിക്കുന്നത്, ഇതാണ് ഈ മോഡലുകളുടെ വരവ് ആഗോള തലത്തില്‍ തന്നെ ചര്‍ച്ചചെയ്യപ്പെടുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രഫി രംഗത്ത് വിസ്മയകരമായ പുതിയ മാറ്റങ്ങള്‍ ഷവോമി 17 അള്‍ട്ര അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ലളിതമായ 'സഹ-എഞ്ചിനീയറിംഗ്' ല്‍ നിന്ന് ആഴത്തില്‍ സംയോജിപ്പിച്ച 'തന്ത്രപരമായ സഹ-സൃഷ്ടി' മോഡലിലേക്ക് ഷവോമി- ലെയ്ക്ക സഹകരണം മാറുന്നു എന്നതാണ് ഇവിടുത്തെ പുതിയ വാര്‍ത്ത. ഇത് സംബന്ധിച്ച് ലെയ്ക്ക സിഇഒ മത്തിയാസ് ഹാര്‍ഷും ഷവോമി പ്രസിഡന്റ് വില്യം ലുവും ഒപ്പിട്ട ഒരു സംയുക്ത കത്ത് ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. 'എസന്‍ഷ്യല്‍ ലൈക്ക ഇമേജറി' യുടെ ആത്മാവിലേക്ക് മടങ്ങുക എന്നതാണ് ഈ സഹകരണത്തിന്റെ ലക്ഷ്യം എന്ന് കത്തില്‍ പറയുന്നു. പരമ്പരാഗത ലെയ്ക ക്യാമറകളുടെ പ്രൊഫഷണല്‍ ഒപ്റ്റിക്‌സ്, ഡിസൈന്‍, ആശയങ്ങള്‍ എന്നിവ പുതിയ ഫ്‌ലാഗ്ഷിപ്പില്‍ നേരിട്ട് ഉള്‍പ്പെടുത്താന്‍ ഇരുവശത്തുനിന്നുമുള്ള എഞ്ചിനീയര്‍മാര്‍ക്ക് കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്.

ഷവോമി 17 സീരീസ് ലോഞ്ച് തിയതി അറിയിച്ചുകൊണ്ട് കമ്പനി പുറത്തുവിട്ട ടീസറില്‍ വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂള്‍ കാണാനാകുന്നുണ്ട്. ലോ ?ലൈറ്റിലും വ്യക്തതയ്ക്കായി ഡിസൈന്‍ ചെയ്ത നെക്സ്റ്റ് ജ?നറേഷന്‍ 1 ഇഞ്ച് മെയിന്‍ സെന്‍സര്‍, വ്യവസായത്തിലെ ആദ്യത്തെ ലെയ്ക APO- സാക്ഷ്യപ്പെടുത്തിയ ടെലിഫോട്ടോ ലെന്‍സ് എന്നിവ ഷവോമി 17 അള്‍ട്രയില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇതോടൊപ്പം ഒരു ലെയ്ക APO- സര്‍ട്ടിഫൈഡ് ടെലിഫോട്ടോ ലെന്‍സും പ്രതീക്ഷിക്കുന്നു. സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്സെറ്റ് കരുത്തിലാകും ഈ അള്‍ട്ര മോഡല്‍ ആഗോള തലത്തില്‍ ലോഞ്ച് ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

Ads by Google
Ads by Google
TRENDING NOW