Wednesday, March 11, 2026 Last Updated 32 Min 51 Sec ago English Edition
Todays E paper
Ads by Google
Friday 20 Feb 2026 12.42 PM

ഗൂഗിള്‍ പിക്‌സല്‍ 10a ഇന്ത്യയില്‍ ലോഞ്ച് ചെയ്തു ; ഫോണിന്റെ പ്രീ ബുക്കിങ് ആരംഭിച്ചു

google-pixel

പിക്‌സല്‍ നിരയിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായി ഗൂഗിള്‍ പിക്‌സല്‍ 10a (Google Pixel 10a) ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ഇതിനകം ലോഞ്ച് ചെയ്ത പിക്‌സല്‍ 10 സീരീസിനോട് അനുബന്ധമായിട്ടാണ് ഈ 10a എത്തിയിരിക്കുന്നത്. സീരീസിലെ മറ്റ് പ്രധാന മോഡലുകളെ അപേക്ഷിച്ച് താങ്ങാനാകുന്ന വിലയില്‍ ലഭ്യമാകും എന്നതാണ് പിക്‌സല്‍ 10a മോഡലിന്റെ പ്രത്യേകത. ഗൂഗിള്‍ ടെന്‍സര്‍ G4 ചിപ്‌സെറ്റ് ആണ് പിക്‌സല്‍ 10a യുടെ കരുത്ത്. കൂടാതെ ടൈറ്റന്‍ M2 സുരക്ഷാ ചിപ്പും ഉണ്ട്. ഇതിന്റെ യുഎസ് മോഡല്‍ സാറ്റലൈറ്റ് SOS ഫീച്ചര്‍ സഹിതമാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

ഒരു പിക്‌സല്‍ എ-സീരീസ് ഫോണിന് ഇതാദ്യമായാണ് സാറ്റലൈറ്റ് SOS ലഭ്യമായിരിക്കുന്നത്. പിക്‌സല്‍ 10a-യില്‍ 48MP പിന്‍ ക്യാമറയും OIS-ഉം നിലനിര്‍ത്തിയിട്ടുണ്ട്, 13MP അള്‍ട്രാ-വൈഡ് സെക്കന്‍ഡറി ക്യാമറയും ഉള്‍പ്പെടെയുള്ള ക്യാമറ സജ്ജീകരണവും 30 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്ന 5100mAh ബാറ്ററിയും ഉണ്ട്. ഏഴ് വര്‍ഷത്തെ സോഫ്റ്റ്വെയര്‍ പിന്തുണയും ഈ ഗൂഗിള്‍ ഫോണിന് ലഭിക്കും. ഗൂഗിള്‍ പിക്‌സല്‍ 10a മോഡലിന്റെ സിംഗിള്‍ 256GB വേരിയന്റിന് 49,999 രൂപയാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി HDFC ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പര്‍ച്ചേസിന് 3,000 രൂപ ക്യാഷ്ബാക്ക് ഓഫര്‍ ഉണ്ട്. കൂടാതെ 3,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉണ്ട്.

Ads by Google
Ads by Google
TRENDING NOW