-->
ദോഹ : ദേശീയ കായികദിനത്തിന്റെ ഭാഗമായി ഇൻകാസ് ഖത്തർ പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റ് 'സ്മാഷ് ഫിയസ്റ്റ' 2k26 ൽ സ്റ്റാർ സ്പോർട്സ് ക്ലബ് ചാമ്പ്യൻഷിപ്പ് ട്രോഫി കരസ്ഥമാക്കി. അബുഹമൂർ ഹാമിൽട്ടൺ ഇൻ്റർനാഷണൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ടൂർണമെൻ്റിൽ 200ൽ അധികം കളിക്കാർ പങ്കെടുത്തു. കെ.പി.സി.സി ജനറൽ സെക്രട്ടറിയും, മുൻ എം.എൽ.എയുമായ
കെ. എസ്. ശബരീനാഥൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ സാമൂഹിക ഐക്യത്തിനും ആരോഗ്യകരമായ ജീവിത ശൈലിക്കും ഇത്തരം കായിക പരിപാടികൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഷറഫ് പി.എ നാസർ അദ്ധ്യക്ഷത വഹിച്ചു. പ്രവാസ ജീവിതത്തിൽ മാനസിക-ശാരീരിക ആരോഗ്യത്തിന് കായിക മത്സരങ്ങളുടെ പ്രാധാന്യം വളരെ വലുതാണെന്നും, ഇത്തരം മത്സരങ്ങൾ സൗഹൃദവും സഹോദരഭാവവും ശക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സമാപന ചടങ്ങിൽ വിജയികളായവർക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. ഖത്തറിൽ വെച്ച് നടക്കുന്ന വലിയ ഏകദിന ബാഡ്മിന്റൺ ടൂർണമെന്റുകളിൽ ഒന്നാണ് "സ്മാഷ് ഫിയസ്റ്റ" എന്ന് ബാഡ്മിന്റൺ ഖത്തർ അപെക്സ് ബോഡി (ബി.ക്യു.എ.ബി) ജനറൽ സെക്രട്ടറി നിജോ ജോൺ മാത്യു അഭിപ്രായപ്പെട്ടു.
ഇൻകാസ് സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് ജനറൽ സെക്രട്ടറി കെ വി ബോബൻ, മുഖ്യ രക്ഷാധികാരി ഹൈദർ ചുങ്കത്തറ, ഐ.സി.ബി.എഫ് പ്രസിഡൻ്റ് ഷാനവാസ് ബാവ, ഐ.സി.സി ജനറൽ സെക്രട്ടറി അബ്രഹാം കെ. ജോസഫ്, ഐ.എസ്.സി സെക്രട്ടറി ബഷീർ തൂവാരിക്കൽ, ഇൻകാസ് വൈസ് പ്രസിഡന്റ് ജൂട്ടാസ് പോൾ, ജനറൽ സെക്രട്ടറി ഈപ്പൻ തോമസ്, വനിതാ വിംഗ് പ്രസിഡൻ്റ് സിനിൽ ജോർജ്ജ്, പാലക്കാട് ജില്ല മുഖ്യ രക്ഷാധികാരി റുബീഷ് കിഴക്കേതിൽ, ഉപദേശക സമിതി ചെയർമാൻ ബാവ അച്ചാരത്ത്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അഷ്‌റഫ് ഉസ്മാൻ, രാഗേഷ് മഠത്തിൽ, കൂടാതെ വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും, വനിതാ-യൂത്ത് വിംഗ് പ്രവർത്തകരും സന്നിഹിതരായിരുന്നു.
ഇൻകാസ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി മൊയ്തീൻ ഷാ സ്വാഗതവും ഇൻകാസ് പാലക്കാട് ജില്ലാ ട്രഷറർ ജിൻസ് ജോസ് നന്ദിയും പറഞ്ഞു.
ഷഫീക്ക് അറക്കൽ