Wednesday, March 11, 2026 Last Updated 2 Min 25 Sec ago English Edition
Todays E paper
Ads by Google
Monday 16 Feb 2026 03.38 PM

സാന്ത്വനം കുവൈത്ത്- രജത ജൂബിലി വിപുലമായ രീതിയില്‍ ആഘോഷിച്ചു

SWANTHANAM

കുവൈത്ത്സിറ്റി: കേരളത്തിലും കുവൈറ്റിലും ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവമായ "സാന്ത്വനം കുവൈറ്റ്", 25-ാം വാർഷികത്തോടനുബന്ധിച്ച്‌, രജത ജൂബിലി സമ്മേളനം സംഘടിപ്പിച്ചു. പ്രസിഡണ്ട് ജ്യോതിദാസ്‌ പി. എൻ. അധ്യക്ഷത വഹിച്ച യോഗം അൽ അൻസാരി എക്സ്‌ചേഞ്ച്‌ മാനേജിംഗ്‌ ഡയറക്ടർ മാത്യു വർഗ്ഗീസ്‌ ഉദ്ഘാടനം ചെയ്തു.

SWANTHANAM

ജനറൽ സെക്രട്ടറി സന്തോഷ്‌ കുമാർ പി., പോയവർഷത്തെ സംഘടനാ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജിതിൻ ജോസ്‌ സാമ്പത്തിക റിപ്പോർട്ടും, റിഷി ജേക്കബ്‌ വോളന്റിയേഴ്സിന്റെ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
പിന്നിട്ട പ്രവർത്തന വർഷത്തിൽ 1801 അംഗങ്ങളുടെ പിന്തുണയോടെ, 1696 രോഗികൾക്കായി 1 കോടി 82 ലക്ഷം രൂപയുടെ ചികിത്സാ-വിദ്യാഭ്യാസ-കുടുംബ സഹായ പദ്ധതികൾ നടപ്പിലാക്കിയെന്നും, കഴിഞ്ഞ 25 വർഷത്തെ പ്രവർത്തനത്തിനിടെ 20,868 രോഗികൾക്കായി 20 കോടിയിലേറെ രൂപ, വിവിധ സഹായ പദ്ധതികളിലൂടെ, സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന ദുർബല ജനവിഭാഗങ്ങൾക്കായി ലഭ്യമാക്കുവാൻ സാധിച്ചുവെന്നും ഭാരവാഹികൾ അറിയിച്ചു.
ഈ സഹായങ്ങളിൽ പ്രധാനമായും നാട്ടിലെ പാവപ്പെട്ട രോഗികളും ഒപ്പം കുവൈറ്റിലെ ഗാർഹിക മേഖലയിലും അടിസ്ഥാന മേഖലയിലും ജോലിയെടുക്കുന്ന സാധാരണക്കാരായ പ്രവാസികളും, പ്രതിമാസ തുടർചികിത്സാ സഹായ പദ്ധതിയുടെ ഭാഗമായി നാട്ടിൽ ദീർഘകാല ചികിത്സ ആവശ്യമായി വരുന്ന രോഗികൾക്കുള്ള പ്രതിമാസ പെൻഷനും, നേഴ്സിംഗ് അടക്കമുള്ള ഉന്നത വിദ്യാഭ്യാസത്തിനായി സാമ്പത്തിക പ്രയാസം നേരിടുന്ന കുട്ടികൾക്കുള്ള സഹായവും, ഗൃഹനിർമ്മാണത്തിനുള്ള സാമ്പത്തിക സഹായവും മറ്റും ഉൾപ്പെടുന്നു.
ഓണത്തോടനുബന്ധിച്ചും മറ്റും കേരളത്തിലെ വിവിധ ഇടങ്ങളിലുള്ള അഗതി മന്ദിരങ്ങൾ, വൃദ്ധസദനങ്ങൾ, പുനരധിവാസ കേന്ദ്രങ്ങൾ, സ്പെഷ്യൽ സ്കൂളുകൾ എന്നിവിടങ്ങളിൽ പ്രത്യേക സഹായങ്ങളും സാന്ത്വനം എല്ലാ വർഷവും നൽകിപ്പോരുന്നുണ്ട്.
SWANTHANAM

മുൻ വർഷത്തെ പ്രത്യേക സാമൂഹ്യ സുരക്ഷാ പദ്ധതിയായ, കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്കായുള്ള ഫിസിയോതെറാപ്പി-റീഹാബിലിറ്റേഷൻ സെന്റർ, കരിന്തളത്ത് നിർമ്മാണം പൂർത്തീകരിച്ച്, 2024 നവംബർ മാസം മുതൽ നിർധന രോഗികൾക്ക് സൗജന്യ ചികിത്സാ സേവനം നൽകിപ്പോരുന്നു.
കഴിഞ്ഞ വർഷത്തെ പ്രത്യേക സാമൂഹ്യ സുരക്ഷാ പദ്ധതിയായ, ഇടുക്കി ജില്ലയിലെ പശുപ്പാറയിൽ നിർമ്മിച്ച പാലിയേറ്റീവ്‌ കെയർ & കമ്മ്യൂണിറ്റി സെന്ററിന്റെ ഉദ്ഘാടനം കഴിഞ്ഞ്‌ സ്ഥാപനം പ്രവർത്തന സജ്ജ്മായി, അതുപോലെ വയനാട്ടിലെ വാഴവറ്റയിൽ ജ്യോതി നിവാസ്‌ ചാരിറ്റബിൾ സൊസൈറ്റിയുമായി ചേർന്ന് സ്ഥാപിച്ച, ഫിസിയോ തെറാപ്പി സെന്ററും ഉദ്ഘാടനം പൂർത്തീകരിച്ച്‌ രോഗികൾക്ക്‌‌‌ സേവനം നൽകിത്തുടങ്ങി.
SWANTHANAM

കഴിഞ്ഞ വർഷം പൂർത്തീകരിച്ച, മറ്റൊരു സ്പെഷ്യൽ പ്രൊജക്ടാണു, തിരുവനന്തപുരം ആർ സി സി യുടെ നേതൃത്വത്തിലുള്ള കൊല്ലം നീണ്ടകരയിലെ ക്യാൻസർ കെയർ സെന്ററിനു, ക്യാൻസർ രോഗനിർണ്ണയത്തിനുള്ള മൊബൈൽ ക്ലിനിക്‌ വാൻ കൈമാറിയത്‌.
സിൽവർ ജൂബിലി വർഷത്തെ പ്രത്യേക സാമൂഹ്യക്ഷേമ പദ്ധതിയായ, 25 രോഗികൾക്കുള്ള അവയവമാറ്റ ശസ്ത്രക്രിയയും, 50 കുട്ടികളുടെ ക്യാൻസർ ചികിത്സാ സഹായവും, ഒപ്പം 25 നിർദ്ധന വിദ്ധ്യാർത്ഥികൾക്ക്‌ ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായവും നടപ്പിലാക്കി കൊണ്ടിരിക്കുന്നുവെന്ന് സാന്ത്വനം ഭാരവാഹികൾ അറിയിച്ചു.
അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വെള്ളിയാഴ്ച്ച നടന്ന വാർഷിക പൊതുയോഗത്തിൽ, സംഘടനയുടെ അംഗങ്ങളും അഭ്യുദയകാംഷികളും, ഒപ്പം കുവൈറ്റിലെ സാമൂഹ്യ-സാംസ്‌കാരിക-സംഘടനാ രംഗത്തെ ഒട്ടനവധി പ്രമുഖ വ്യക്തികളും പങ്കെടുത്ത്‌ ആശംസകൾ നേർന്ന് സംസാരിച്ചു. സാന്ത്വനം കുവൈറ്റിന്റെ പ്രത്യേക സിൽവർ ജൂബിലി സുവനീർ, 'സ്മരണിക 2025' ശ്രീ ബാബുജി ബത്തേരിക്ക്‌ നൽകിക്കൊണ്ട് ശ്രീ സജി ജോസ്‌ പ്രകാശനം ചെയ്തു. സുവനീർ രൂപകൽപ്പന ചെയ്ത നാസർ, ഒപ്പം സാന്ത്വനം ഭാരവാഹികളും പങ്കെടുത്തു.
തുടർന്ന് കുവൈറ്റിലെ പ്രമുഖ മ്യൂസിക്‌ ബാൻഡായ, ബാൻഡ്‌ 7 കുവൈറ്റ്‌ അണിയിച്ചൊരുക്കിയ ഗാനസന്ധ്യയും അരങ്ങേറി.
SWANTHANAM

വാർഷിക പൊതുയോഗത്തിന് എത്തിച്ചേർന്ന എല്ലാവർക്കും ശശീന്ദ്രൻ ടി എസ്‌ സ്വാഗതവും അനിൽ കുമാർ നന്ദിയും രേഖപ്പെടുത്തി. നെൽസൺ നൈനാൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. 2026 വർഷത്തിലേക്കുള്ള സംഘടനയുടെ ഭാരവാഹികളായി,
സുനിൽ ചന്ദ്രൻ - പ്രസിഡണ്ട്,
അനിൽ കുമാർ കെ.എസ്‌. - ജന.സെക്രട്ടറി, സന്തോഷ്‌ ജോസഫ്‌ - ട്രഷറർ എന്നിവരെയും, പുതിയ എക്സിക്യൂട്ടീവ്, വർക്കിംഗ്‌ കമ്മിറ്റി, ഉപദേശക സമിതി അംഗങ്ങളെയും വാർഷിക പൊതുയോഗം തിരഞ്ഞെടുത്തു.

Ads by Google
Ads by Google
TRENDING NOW