Wednesday, March 11, 2026 Last Updated 55 Min 14 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 03.11 PM

‘മിഷൻ മദർ മേരി ’ഗ്രൂപ്പിന്റെ ലോഗോ നോർത്തേൺ അറേബ്യ അപ്പസ്തോലിക് വികാരി ബിഷപ്പ് ആൾദോ ബെറാർഡി പ്രകാശനം ചെയ്തു

LOGO

കുവൈത്ത്സിറ്റി:- ‘മിഷൻ മദർ മേരി ’ഗ്രൂപ്പിന്റെ ലോഗോ പ്രകാശനം ഹോളി ഫാമിലി കോ കത്തീഡ്രലിൽ വച്ച് നടന്ന ചടങ്ങിൽ നോർത്തേൺ അറേബ്യ അപ്പസ്തോലിക് വികാരി ബിഷപ്പ് ആൾദോ ബെറാർഡി ഒ എസ് എസ്.ടി നിർവ്വഹിച്ചു. 2023 ൽ ബിഷപ്പ്
ആൾദോയുടെ ആശീർവാദത്തോടെ കുവൈറ്റിൽ ആരംഭിച്ച മിഷൻ ഇപ്പോൾ കുവൈറ്റ്, ഇന്ത്യ, ന്യൂസിലാൻ്റ്, യു എസ് എ( USA), ഒമാൻ, യു എ ഇ ( UAE) , അയർലാൻ്, എന്നീ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു.
പരിശുദ്ധ കന്യകാമറിയത്തിലൂടെ യേശു ക്രിസ്തുവിലേക്ക് എന്ന് ലക്ഷ്യത്തെ മുൻനിർത്തിയാണ് മിഷൻ പ്രവർത്തനങ്ങൾ നടക്കുന്നത്. അതിൻ്റെ ഭാഗമായി വിശ്വാസികൾ ജപമാലയും, പരിശുദ്ധ കന്യകാമറിയത്തിൻ്റെ പ്രത്യക്ഷീകരണ പ്രാർത്ഥനകളും, അതോടൊപ്പം പ്രേഷിത കാരുണ്യ പ്രവൃത്തികളും എറ്റെടുത്തു നടത്തുന്നു. ഇന്ത്യയിൽ ഭക്ഷണ വിതരണം, രോഗികൾക്കുള്ള ചികിത്സാ സഹായം, കുട്ടികൾക്കുള്ള സൗജന്യ പഠന കിറ്റ് വിതരണം, ഭവന നിർമ്മാണം ഉൾപ്പെടെയുള്ള സഹായങ്ങളും മിഷൻ ഗ്രൂപ്പിൽ അംഗമായ കുടുംബങ്ങൾ ചെയ്യുന്നു.
കഴിഞ്ഞ ഒക്ടോബർ മാസത്തിൽ ആദ്യമായി അറേബ്യൻ മാതാവിന്റെ മൈനർ ബസിലിക്കയിലേക്ക് മരിയൻ തീർത്ഥാടന അഖണ്ഡ ജപമാല റാലിയും സംഘടിപ്പിച്ചിരുന്നു.

LOGO

ചടങ്ങിൽ മിഷൻ സ്ഥാപക കോ ഓർഡിനേറ്റർ ബാബു ഫ്രാൻസീസ്, സെക്രട്ടറി പ്രിൻസ് കൊല്ലപ്പിള്ളിൽ, കോർ കമ്മിറ്റി അംഗങ്ങളായ മരിയ ലോറൻസ്,ജോഷി കുര്യൻ, ഷീബ ജോബി, പ്രിൻസി പ്രിൻസ്, സുമ ലോറസ് സിമി ജിജു, ഗ്രെറ്റി ജിൻസോ എന്നിവരും , രാജീവ് ജോൺ, ബിട്ടു അബ്രഹാം, ഷെറി വർഗ്ഗീസ്എന്നിവരും പങ്കെടുത്തു. 3 വർഷത്ത മിഷൻ്റെ പ്രവർത്തനങ്ങ ളെ ബിഷപ്പ് അഭിനന്ദി
ക്കുകയും,പ്രാർത്ഥനാശംസകൾ നേരുകയും ചെയ്തു.

Ads by Google
Ads by Google
TRENDING NOW