Sunday, March 15, 2026 Last Updated 35 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 14 Feb 2026 08.14 AM

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം: ഒന്നിച്ച് വെള്ളം കുടിക്കാനെത്തി പുലിയും കരിമ്പുലിയും, അമ്പരന്ന് നെറ്റീസണ്‍സ്

leopard, black-panther, water, river

വ്യത്യസ്തവും വിചിത്രവുമായ ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ പ്രകൃതി സ്‌നേഹികളെയും വന്യജീവി പ്രേമികളെയും ഒരുപോലെ അമ്പരപ്പിക്കുന്ന ഒരു വീഡിയോയാണ് നെറ്റീസണ്‍സിനിടയില്‍ ശ്രദ്ധ നേടുന്നത്. കര്‍ണാടകയിലെ ഭദ്ര കടുവാ സങ്കേതത്തില്‍ നിന്നും പകര്‍ത്തിയിരിക്കുന്ന വീഡിയോയില്‍ ഒരു കരിമ്പുലിയും പുലിയും ഒരേ സമയം അടുത്തടുത്ത് നിന്ന് വെള്ളം കുടിക്കുന്ന അപൂര്‍വ്വ നിമിഷമാണ് ഉള്ളത്. വന്യജീവി ഫോട്ടോഗ്രാഫറായ സോഹന്‍ സിംഗ് ആണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചത്.

ആദ്യം ഒരു പുലി ശാന്തമായി വെള്ളം കുടിക്കുന്നത് വീഡിയോയില്‍ കാണാം. തൊട്ടുപിന്നാലെ പതുങ്ങി വന്ന ഒരു കരിമ്പുലി പുലിയോടൊപ്പം ചേര്‍ന്ന് വെള്ളം കുടിക്കാന്‍ തുടങ്ങുന്നു. വനത്തിലെ രണ്ട് കരുത്തരായ ഇരപിടിയന്മാര്‍ യാതൊരു പ്രകോപനവുമില്ലാതെ ഒരേ സ്ഥലത്ത് നില്‍ക്കുന്നത് തന്നെ വന്യജീവി ലോകത്ത് വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്.

'നക്ഷത്രങ്ങള്‍ ഒരുമിച്ചു ചേരുമ്പോള്‍ അത്ഭുതങ്ങള്‍ സംഭവിക്കും. കരിമ്പുലിയും 'അമ്മ'യും ഭദ്രയിലെ ജലാശയത്തില്‍ ദാഹം തീര്‍ക്കുന്നു' എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് സോഹന്‍ സിംഗ് കുറിച്ചിരിക്കുന്നത്. ഫെബ്രുവരി 11ന് പങ്കുവെച്ച വീഡിയോ ഇതിനോടകം 10.4 ദശലക്ഷം കാഴ്ചക്കാരെയും 7.8 ലക്ഷം ലൈക്കുകളും നേടി. ദൃശ്യത്തിന്റെ മനോഹാരിത കണ്ട് പലരും ഇത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിര്‍മ്മിതമാണോ എന്ന് പോലും സംശയം പ്രകടിപ്പിച്ചു. എന്നാല്‍ വെളിച്ചം വീഴുമ്പോള്‍ കരിമ്പുലിയുടെ ശരീരത്തിലെ പുള്ളികള്‍ പോലും വ്യക്തമായി കാണാമെന്നും ഇതൊരു വേറിട്ട ദൃശ്യമാണെന്നും വന്യജീവി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW