Friday, March 13, 2026 Last Updated 6 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 19 Oct 2025 07.57 AM

ഹൃദയഭേദകം! മനുഷ്യന്‍ തള്ളില്‍ മാലിന്യം തിന്നുന്ന പുള്ളിപ്പുലി: വീഡിയോ പങ്കുവച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥന്‍

leoprad, eat, garbage, rajasthan

ചിരിപ്പിക്കുന്നതു മാത്രമല്ല മനുഷ്യനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതുമായി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ രാജസ്ഥാനിലെ സിരോഹി ജില്ലയിലെ മൗണ്ട് അബുവിന് സമീപം ഒരു പുള്ളിപ്പുലി മനുഷ്യര്‍ തള്ളിയ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം തിന്നുന്ന വീഡിയോയാണ് വൈറലാകുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാനാണണ് വീഡിയോ പങ്കുവച്ചത്.

വീഡിയോയില്‍ മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയില്‍ നിന്ന് പുള്ളിപ്പുലി മാലിന്യം തിന്നുന്നത് കാണാം. ചുറ്റും പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങള്‍ കൂടിയിരിക്കുന്നു. ഇതിനിടെയില്‍ നിന്നാണ് ഒരു പുള്ളിപ്പുലി തന്റെ വിശപ്പടക്കാനായി എന്തോ കഴിക്കുന്നത്. വെറും 17 സെക്കന്റ് മാത്രമുള്ള വീഡിയോ നമ്മളോട് നിരവധി കാര്യങ്ങളാണ് പറയാതെ പറയുന്നത്. മാലിന്യം കൈകാര്യം ചെയ്യുന്നതിനിടെ നമ്മുടെ ശ്രദ്ധയില്ലായ്മ മുതല്‍ വന സംരക്ഷണത്തിലെ നമ്മുടെ കെടുകാര്യസ്ഥത വരെ നീളുന്നു അത്.

'എന്തൊരു ദുഃഖകരമായ ദൃശ്യം. മൗണ്ട് അബുവിന് സമീപം ശിവാന്‍ഷ് സാഹ ഈ #പുലിയെ റെക്കോര്‍ഡ് ചെയ്തു. നമ്മുടെ മാലിന്യം കാട്ടിലേക്ക് എങ്ങനെ എത്തുന്നുവെന്ന് നോക്കൂ' വീഡിയോ പങ്കുവച്ച് കൊണ്ട് എന്ന് കാസ്വാന്‍ എഴുതി. ഇതിനികം അരലക്ഷത്തിലേറെ പേര്‍ വീഡിയോ കണ്ടു. 'നമ്മള്‍ ലജ്ജിക്കണം' വീഡിയോ കണ്ട നിരവധി പേര്‍ കുറിച്ചു. വേദനാജനകമായ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ ശക്തമായ പ്രതികരണങ്ങളാണ് ഉയര്‍ത്തിയത്. മനുഷ്യര്‍ വന്യജീവി ആവാസവ്യവസ്ഥയെ എങ്ങനെ നശിപ്പിക്കുന്നുവെന്ന് ചിലര്‍ ചൂണ്ടിക്കാണിച്ചു. പലരും ദേഷ്യവും നിരാശയും പ്രകടിപ്പിച്ചു. മാലിന്യത്തില്‍ നിന്ന് ഭക്ഷണം കഴിക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇത് വളരെ അപകടകരമാണെന്ന് ഒരാള്‍ എഴുതുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW