Saturday, March 14, 2026 Last Updated 36 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Sep 2025 11.14 AM

അമ്പടാ.. എന്നോടാ..കളി..: നാട്ടിലിറങ്ങിയ പുള്ളിപ്പുലിയെ തുരത്തിയോടിച്ച് തെരുവുനായ, വീഡിയോ വൈറല്‍

stray, dog, attack, leopard

കഴിഞ്ഞ ഏതാനും നാളുകളായി ജനവാസ മേഖലയില്‍ വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായി വരുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയലിലൂടെ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ നാട്ടിലിറങ്ങിയ ഒരു പുള്ളിപ്പുലിയെ ഒരു തെരുവുനായ ആക്രമിച്ച് കീഴ്‌പ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. മഹാരാഷ്ട്രയിലെ നാസിക്കിലെ നിപാദിലാണ് കൗതുകകരമായ ഏറ്റുമുട്ടലുണ്ടായത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ആഴ്ച ആദ്യമാണ് വനാതിര്‍ത്തിയില്‍നിന്ന് ജനവാസമേഖലയിലേക്ക് ഒരു പുള്ളിപ്പുലിയിറങ്ങിയത്. നാട്ടിന്‍പുറങ്ങളില്‍ പരിചയമില്ലാത്ത കക്ഷിയെ കണ്ടതോടെ തെരുവുനായ്ക്ക് കലിയിളകി. കുരച്ച് ഒച്ച് വെച്ചിട്ടും കലിയടങ്ങിയില്ല. പിന്നാലെ പുള്ളിപ്പുലിയെ ആക്രമിച്ച തെരുവുനായ, വളരെ ദൂരത്തേക്ക് അതിനെ വലിച്ചിഴച്ചുകൊണ്ടുപോയി. തെരുവുനായയുടെ പെട്ടെന്നുള്ള ആക്രമണത്തില്‍ പുലിക്ക് പ്രതികരിക്കാനായില്ല. എങ്ങനെയെങ്കിലും തെരുവുനായയുടെ പിടി വിടണേയെന്ന പ്രാര്‍ത്ഥനയിലായിരുന്നു പുളളിപ്പുലി. ഏറെ നേരത്തിനൊടുവില്‍ തെരുവുനായ പുള്ളിപ്പുലിയെ വിട്ടു. ഇതോടെ പുള്ളിപ്പുലി സമീപത്തുള്ള ഒരു പാടത്തേക്ക് ഓടി രക്ഷപ്പെടുകയും ചെയ്തു.

ഏറ്റുമുട്ടലില്‍ തെരുവുനായ്ക്ക് പരിക്കൊന്നുമേറ്റില്ലെങ്കിലും പുളളിപ്പുലിക്ക് പരിക്കേറ്റുവെന്നാണ് കരുതുന്നത്. പുള്ളിപ്പുലിക്ക് ചികിത്സ നല്‍കണമോ എന്നത് സംബന്ധിച്ച് വനംവകുപ്പ് ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല. എന്നാല്‍, തെരുവുനായയുടെ സഹായത്താല്‍ പ്രദേശവാസികള്‍ക്കോ വളര്‍ത്തുമൃഗങ്ങള്‍ക്കോ യാതൊരുവിധ പരിക്കുകളൊന്നുമുണ്ടായിട്ടില്ലെന്നതിന്റെ ആശ്വാസത്തിലാണ് വനംവകുപ്പ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW