-->
കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന ‘ഭാരത് മേള ’ഇന്ന് ഉച്ചക്ക് 12.30 മണി മുതൽ ആരംഭിക്കും. ദൈയ്യ ഗൾഫ് അറേബ്യൻ സ്ട്രീറ്റിലെ ചില്ലീസ് ഗ്രീൻ ഐലൻഡിന് സമീപം വെച്ച് നടക്കുന്ന പരിപാടി വൈകീട്ട് ഏഴ് മണി വരെ നീണ്ടു നിൽക്കും. ഇന്ത്യൻ സ്ഥാനപതി പരമിത ത്രപതി പരിപാടികള്‍ ഉദ്ദ്ഘാടനം ചെയ്യും.
ഇന്ത്യൻ ഭക്ഷ്യ വിഭവങ്ങളുടെയും കരകൗശല വസ്തുക്കളുടെയും പ്രദർശനവും ,ഭാരതത്തിന്റെ സംസ്കാരിക പൈതൃകം വിളിച്ചോതുന്ന വിവിധ പരിപാടികളും മേളയിൽ ഉണ്ടായിരിക്കും.കുട്ടികൾക്ക് വേണ്ടി പ്രത്യേക കളിസ്ഥലവും ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഇന്ത്യൻ എംബസി പുറത്തിറക്കിയ വാർത്ത കുറിപ്പിൽ അറിയിച്ചു.