Wednesday, March 11, 2026 Last Updated 22 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 09 Feb 2026 02.26 PM

മദ്യലഹരിയില്‍ നടുറോഡില്‍ സ്ത്രീകളുടെ പരാക്രമം: ടാക്‌സി ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചു

drunk, women, attack, taxi, driver

ബെംഗളൂരു ബന്നാര്‍ഘട്ട റോഡിലെ ഹുളിമാവില്‍ മദ്യലഹരിയില്‍ രണ്ട് യുവതികള്‍ നടത്തിയ പരാക്രമങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധത്തിന് കാരണമാകുന്നത്. ടാക്‌സി െ്രെഡവറെ ഹെല്‍മെറ്റ് കൊണ്ട് മര്‍ദ്ദിക്കുകയും നാട്ടുകാരെ അധിക്ഷേപിക്കുകയും ചെയ്തു. അപകടത്തെക്കുറിച്ച് ചോദിച്ചതിനായിരുന്നു ഈ പരാക്രമം. പിന്നാലെ പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സുഹൃത്തുക്കളെ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു യുവതികള്‍ എന്നാണ് കരുതുന്നത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് അഹമ്മദ് എന്ന വ്യക്തിയുടെ ടാക്‌സിക്ക് പിന്നില്‍ ഇടിച്ചക്കുകയായിരുന്നു. അപകടത്തെക്കുറിച്ച് ചോദിച്ച െ്രെഡവറെ യുവതികള്‍ ചീത്തവിളിക്കുകയും ഹെല്‍മെറ്റ് ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്തു. തടയാന്‍ വന്ന നാട്ടുകാര്‍ക്ക് നേരെയും ഇവര്‍ തട്ടിക്കയറി. കൈകളില്‍ ചെയിന്‍ ചുറ്റി െ്രെഡവറെ ആക്രമിക്കാന്‍ ശ്രമിച്ചതായും ദൃക്‌സാക്ഷികള്‍ പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോകളില്‍, യുവതികള്‍ നാട്ടുകാരെ ചീത്തവിളിക്കുന്നതും അശ്ലീലാംഗ്യങ്ങള്‍ കാണിക്കുന്നതും കാണാം. പിടിച്ചുമാറ്റാന്‍ ശ്രമിച്ച പുരുഷന്മാരെ ഇവര്‍ ചവിട്ടുന്നുമുണ്ട്. പൊലീസ് വാഹനത്തില്‍ കയറ്റിയ ശേഷവും ജനക്കൂട്ടത്തിന് നേരെ ആക്രോശിക്കുന്നത് ഇവര്‍ തുടരുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. പിന്നാലെ രണ്ട് യുവതികളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW