Friday, March 13, 2026 Last Updated 1 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 12.44 PM

വിവാഹത്തിന് വധുവിന്റെ വീട്ടില്‍ നിന്നും സ്വീകരിച്ചത് 71 ലക്ഷവും സ്വര്‍ണവും: ഇത് സമ്മാനമല്ല സ്ത്രീധനമാണെന്ന് സോഷ്യല്‍ മീഡിയ

youtuber, arun-panwar, dowry, criticism

വധുവിന്റെ വീട്ടില്‍നിന്നും വിവാഹ സമ്മാനമായി പണവും സ്വര്‍ണവും സ്വീകരിച്ച യൂട്യൂബര്‍ അരുണ്‍ പന്‍വാറിന് സാമൂഹികമാധ്യമത്തില്‍ രൂക്ഷവിമര്‍ശനം. എഴുപത്തിയൊന്ന് ലക്ഷം രൂപയും മുപ്പത് പവനോളം സ്വര്‍ണവുമാണ് സമ്മാനമെന്ന പേരില്‍ അരുണ്‍ പന്‍വാര്‍ സ്വീകരിച്ചത്. ഇത് സമ്മാനമല്ല, മറിച്ച് സ്ത്രീധനമാണെന്നും അരുണ്‍ പവാറിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പറഞ്ഞാണ് വിമര്‍ശനമുയരുന്നത്.

2025 അവസാനത്തോടെയാണ് അരുണ്‍ പന്‍വാറിന്റെ വിവാഹം നടക്കുന്നത്. യൂട്യൂബില്‍ 2.4 മില്യണ്‍ ഫോളോവേഴ്‌സുള്ള അരുണ്‍ മാസം ഇരുപതുലക്ഷത്തോളം വരുമാനം ഉണ്ടാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹത്തിന് സമ്മാനമെന്ന പേരില്‍ പണവും സ്വര്‍ണവും സ്വീകരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് അരുണ്‍ പന്‍വാറിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നത്. സമ്മാനമെന്ന പേരില്‍ അരുണ്‍ സ്വീകരിക്കുന്നത് സ്ത്രീധനം തന്നെയാണെന്ന് നിരവധിപേര്‍ കമന്റ് ചെയ്തു.

2026 ആയിട്ടും സ്ത്രീധനമെന്ന മാറാവ്യാധി വിട്ടുപോയിട്ടില്ലെന്ന് ഒരാള്‍ കമന്റ് ചെയ്തു. വീഡിയോ പുറത്തുവന്നിട്ടും വരനും കുടുംബത്തിനുമെതിരെ നിയമനടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കുന്നവരുമുണ്ട്. അരുണ്‍ പന്‍വാര്‍ വിവാഹം കഴിച്ചിരിക്കുന്നത് ഒരു സര്‍ജനെയാണെന്നും അവരെപ്പോലെ വിദ്യാസമ്പന്നര്‍ ഇത്തരത്തിലുള്ള മേച്ഛകരമായ പ്രവര്‍ത്തിക്ക് കൂട്ടുനില്‍ക്കുകയാണെങ്കില്‍ മറ്റൊന്നും പറയാനില്ലെന്ന് വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നവരുമുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW