Friday, March 13, 2026 Last Updated 7 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 06 Feb 2026 08.37 AM

കുളി കഴിഞ്ഞ് ടാപ്പ് അടയ്ക്കാന്‍ മറന്ന് യുവതി, പിറ്റേന്ന് രാവിലെ വ്യയാമത്തിനിറങ്ങിയ അച്ഛന്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

woman, mistake, apartment, ice, rink, china

ചെറിയ അശ്രദ്ധകള്‍ പലപ്പോഴും ഗുരുതര പ്രത്യാഘ്യാതങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇത്തരത്തില്‍ ചൈനയിലെ ഗാന്‍സു പ്രവിശ്യയിലുള്ള ലാന്‍ഷൗവില്‍ നിന്നുള്ള സമാനമായ ഒരു കൗതുക വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒരു യുവതി വരുത്തിയ ചെറിയൊരു അശ്രദ്ധ കാരണം ഒരു അപ്പാര്‍ട്ട്‌മെന്റ് സമുച്ചയം മുഴുവന്‍ ഒറ്റരാത്രികൊണ്ട് മഞ്ഞുപാളികളാല്‍ മൂടി ഒരു ഐസ് സ്‌കേറ്റിംഗ് റിങ്ക് പോലെയായി മാറിയത്രേ.

'വാങ്' എന്ന് പേരുള്ള യുവതിയാണ് ഈ അബദ്ധം വരുത്തിയത്. രാത്രി കുളികഴിഞ്ഞ് തന്റെ വീട്ടിലെ സോളാര്‍ വാട്ടര്‍ ഹീറ്ററിന്റെ ടാപ്പ് അടയ്ക്കാന്‍ അവര്‍ മറന്നുപോയി. ഏകദേശം ഒമ്പത് മണിക്കൂറോളമാണ് ടെറസിലെ ടാങ്കില്‍ നിന്നും വെള്ളം തുടര്‍ച്ചയായി പുറത്തേക്ക് ഒഴുകിയത്. ലാന്‍ഷൗവില്‍ അന്ന് താപനില മൈനസ് 8 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നിരിക്കുകയായിരുന്നു. കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് ഒഴുകിയ വെള്ളം കഠിനമായ തണുപ്പില്‍ പെട്ടെന്നുതന്നെ ഉറയുകയും ഐസ് ആയി മാറുകയും ചെയ്തു.

രാവിലെ ആറുമണിയോടെ വ്യായാമത്തിനായി എഴുന്നേറ്റ വാങ്ങിന്റെ പിതാവാണ് റോഡ് മുഴുവന്‍ ഐസ് മൂടിക്കിടക്കുന്നത് ആദ്യം കണ്ടത്. ആരോ വെള്ളം തുറന്നുവിട്ടതാണെന്ന് കരുതിയ അദ്ദേഹം, പിന്നീട് പരിശോധിച്ചപ്പോഴാണ് അത് സ്വന്തം വീട്ടില്‍ നിന്ന് തന്നെയാണെന്ന് തിരിച്ചറിഞ്ഞത്. അബദ്ധം പറ്റിയെന്ന് മനസ്സിലായതോടെ വാങ്ങിന്റെ കുടുംബം ഉടന്‍ തന്നെ പരിഹാര നടപടികള്‍ ആരംഭിച്ചു. ഐസ് വേഗത്തില്‍ ഉരുക്കിക്കളയാനായി വാങ്ങിന്റെ അമ്മ അടുത്തുള്ള കടകളിലെ ഉപ്പ് മുഴുവനായി വാങ്ങി റോഡില്‍ വിതറി. വാങ്ങും പിതാവും അപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരും ചേര്‍ന്ന് ഐസ് നീക്കം ചെയ്യാനും രംഗത്തിറങ്ങി. ഭാഗ്യവശാല്‍ ആര്‍ക്കും പരിക്കുകള്‍ ഒന്നും സംഭവിച്ചില്ല.

സംഭവത്തിന് പിന്നാലെ യുവതി തന്റെ വീഡിയോയിലൂടെ അയല്‍ക്കാരോട് വീണ്ടും ക്ഷമ ചോദിച്ചു: 'ഞങ്ങള്‍ കാരണം ആ പ്രദേശത്തെ ഉപ്പ് മുഴുവന്‍ തീര്‍ന്നുപോയി. ആര്‍ക്കെങ്കിലും ഇന്ന് രാവിലെ ഉപ്പ് വാങ്ങാന്‍ കഴിയാതെ വന്നിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ഉണ്ടായ നാണക്കേട് കാരണം അച്ഛന്‍ എന്നെ ഭയങ്കരമായി വഴക്കുപറഞ്ഞു' എന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ വാങ് പറയുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW