-->
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ദിയ കൃഷ്ണ.നടനും രാഷ്ട്രീയ നേതാവുമായ കൃഷ്ണകുമാറിന്റെ മകളാണ് ദിയ കൃഷ്ണ. അശ്വിന്‍ ഗണേശാണ് താരത്തിന്റെ ഭര്‍ത്താവ്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രത്തിന് ലഭിച്ചൊരു അധിക്ഷേപ കമന്റിന് ദിയ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
തന്റേയും ഭര്‍ത്താവ് അശ്വിന്റെയും പഴയൊരു ചിത്രമാണ് ദിയ പങ്കുവച്ചത്. ഒരുപാട് ഓര്‍മകളുളെളാരു പഴയ ചിത്രം എന്ന അടിക്കുറിപ്പോടെയാണ് ദിയ ചിത്രം പങ്കിട്ടത്. ഇതിന് താഴെ അധിക്ഷേപ കമന്റിട്ട യുവതിയ്ക്കാണ് ദിയ ചുട്ട മറുപടി നല്‍കിയത്.
' ഇത് എത്രാമത്തെ ഭര്‍ത്താവ് ആണ്?' എന്നായിരുന്നു യുവതിയുടെ അധിക്ഷേപ കമന്റ്. ' നിന്റെ ഭര്‍ത്താവിന്റെ ഭാര്യമാരുടെ എണ്ണത്തേക്കാള്‍ കുറവാണ്' എന്നായിരുന്നു ദിയയുടെ മറുപടി. ദിയയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ദിയയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം തന്റെ കുഞ്ഞിനെ വളര്‍ത്തുന്നതില്‍ ഉപദേശിക്കാന്‍ വന്നവര്‍ക്ക് ദിയ നല്‍കിയ മറുപടിയും വാര്‍ത്തയായിരുന്നു.
ഇവന്‍ എന്റെ വയറ്റില്‍ നിന്നാണ് വന്നത്. ഇവന് ഇഷ്ടമില്ലാത്തത് എന്താണ്, ഇഷ്ടമുളളത് എന്താണ്, എന്തിട്ടാല്‍ കരയും, എന്ത് ഇട്ടാല്‍ കരയില്ല എന്നൊക്കെ എനിക്കറിയാം. ഈ ലോകത്തിലെ എല്ലാവരേക്കാളും കൂടുതലായി. ഒരു പരിധി കഴിയുമ്പോഴേക്കും ഉപദേശങ്ങള്‍ എനിക്ക് ഇഷ്ടമല്ലെന്നായിരുന്നു ദിയയുടെ മറുപടി.