Friday, March 13, 2026 Last Updated 10 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 09.50 AM

മഞ്ഞുപൊഴിയുന്ന താഴ്‌വരയില്‍ ഒരു ദൈവീക വിവാഹം: വീഡിയോ ആഘോഷമാക്കി നെറ്റീസണ്‍സ്

meerut, couple, heavy, snowfall

വിവാഹത്തെ കുറിച്ച് ഓരോ വ്യക്തികള്‍ക്കും ഓരോ സങ്കല്‍പ്പങ്ങളും ആഗ്രഹങ്ങളും ഉണ്ടായിരിക്കും. ഇത്തരത്തില്‍ മീററ്റില്‍ നിന്നുള്ള വധുവരന്മാരുടെ ആഹ്രഗമായിരുന്നു ശിവപാര്‍വതിമാരുടെ വിവാഹം നടന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ത്രിയുഗിനാരായണ ക്ഷേത്രത്തില്‍ വച്ച് വിവാഹതിരാകണമെന്ന്. ഒടുവില്‍ ബസന്ത് പഞ്ചമി ദിവസത്തില്‍ ആ വിവാഹം നടന്നത് കനത്ത മഞ്ഞു വീഴ്ചയെ അതിജീവിച്ചാണ്. മഹേന്ദ്ര സെംവാള്‍ എന്ന വ്യക്തി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് മഞ്ഞണിഞ്ഞ ആ വിവാഹദൃശ്യങ്ങള്‍ വൈറലായത്.

വീഡിയോയില്‍ കടും ചുവപ്പ് ലെഹങ്കയണിഞ്ഞ് മഞ്ഞു പൊഴിയുന്നതിനിടയിലൂടെ നടക്കുന്ന വധുവിനെ കാണാം. അവള്‍ക്കൊപ്പം ഷെര്‍വാണി ധരിച്ചു നില്‍ക്കുന്ന വരന്‍. കനത്ത മഞ്ഞിലൂടെ നടക്കാന്‍ പാടുപെടുന്ന വധുവിനെ ലെഹങ്ക അല്‍പമുയര്‍ത്തി അവളെ നടക്കാന്‍ സഹായിക്കുന്ന ഒരു സ്ത്രീ എന്നിവരെയും ദൃശ്യങ്ങളില്‍ കാണാം. പ്രതികൂലമായ കാലാവസ്ഥയിലും വിചാരിച്ചതു പോലെ ഭംഗിയായി വിവാഹം നടത്താന്‍ സാധിച്ചതിന്റെ സന്തോഷം ഇരുവരുടെയും മുഖത്തു കാണാം. അതീവ സന്തുഷ്ടരായ ദമ്പതിമാര്‍ ഞങ്ങള്‍ക്ക് ഭഗവാന്റെ അനുഗ്രഹം ലഭിച്ചുവെന്നും പറയുന്നുണ്ട്.

നിമിഷ നേരംകൊണ്ടാണ് മഞ്ഞുമൂടിയ പശ്ചാത്തലവും ദമ്പതികളുടെ സന്തോഷകരമായ പുഞ്ചിരിയും സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഹൃദയങ്ങളെ കീഴടക്കിയത്. പലരും ദമ്പതികളെ അഭിനന്ദിക്കുകയും വിവാഹത്തെ അവിസ്മരണീയമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW