-->
കുവൈത്ത്സിറ്റി: മഹാരാഷ്ട്ര യിലെ പാൽഖറിൽ നടന്ന 38-മത് ദേശീയ ജൂനിയർ സബ് ജൂനിയർ വടംവലി ചാമ്പയൻഷിപ്പിൽ 19 വയസ്സ് 520 കിലോ വിഭാഗത്തിൽ അതി വാശിയേറിയ മത്സരത്തിൽ മുൻ ചാമ്പയന്മാരായ മഹാരാഷ്ട്രയെ ആട്ടിമറിച്ചാണ് കുവൈറ്റിന്റെ കുട്ടികൾ ചരിത്രമെഴുതിയത്.
ലോക പ്രവാസികൾക്ക് മുഴുവൻ അഭിമാനവും പ്രതീക്ഷയുമായി കുവൈറ്റ് ഇതാദ്യമായി ഒരു ഔദ്യോഗിക ടൂർണമെന്റിൽ പങ്കെടുത്തത്.
കായിക പ്രേമികളെ അത്ഭുതപ്പെടുത്തി തങ്ങളുടെ ആദ്യ അവസരത്തിൽ തന്നെ മിന്നുന്ന പ്രകടനമാണ് ടീം കാഴ്ചവച്ചതെന്നു ടഗ് ഓഫ് വാർ ഫെഡറേഷൻ ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി മദൻ മോഹൻ സമ്മാനദാണച്ചാടങ്കിൽ അറിയിച്ചു.
13 വയസ് വിഭാഗത്തിൽ ശക്തരായ മഹാരാഷ്ട്രയോട് പൊരുതി തോറ്റെങ്കിലും വെള്ളിമെഡൽ നെടി കുരുന്നുകൾ വിസ്മയാമായി.
പതിനഞ്ചു വയസ്സ് വിഭാഗത്തിലെ എല്ലാ മത്സരങ്ങളിലും ശക്തന്മാരെയെല്ലാം വിറപ്പിച്ചാണ് കുവൈറ്റിന്റെ ആൺകുട്ടികൾ വെഗലം നേടിയത്.
കുവൈറ്റിനെ പ്രതിനിധീകരിച്ചു ഭാവനസ് സ്കൂൾ
യുണൈറ്റഡ് ഇന്റർനാഷണൽ സ്കൂൾ
യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ
ന്യൂ ഇന്ത്യൻ സ്കൂൾ എന്നീ ക്ലബ്ബുകളിലെ 75 ഓളം താരങ്ങളും 10 ഓളം ഒഫീഷ്യൽസും പങ്കെടുത്തു.