Thursday, March 12, 2026 Last Updated 58 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 02 Feb 2026 01.04 PM

മാഞ്ചസ്റ്റര്‍സിറ്റിക്ക് വീണ്ടും തിരിച്ചടി; ടോട്ടനത്തോട് സമനിലയില്‍ കുരുങ്ങി

uploads/news/2026/02/823551/city.gif

മാഞ്ചസ്റ്റര്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ മുന്നിലുള്ള മാഞ്ചസ്റ്റര്‍സിറ്റിക്കും ആസ്റ്റണ്‍വില്ലയ്ക്കും കനത്ത തിരിച്ചടി. കളിയില്‍ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം ഡൊമിനിക് സോളങ്കിയുടെ ഉജ്ജ്വല പ്രകടനത്തിലൂടെ ടോട്ടനം ഹോട്ട്സ്പര്‍ മാഞ്ചസ്റ്റര്‍സിറ്റിയെ സമനിലയില്‍ കുരുക്കി.

പട്ടികയില്‍ രണ്ടാമതുള്ള സിറ്റിക്ക് കിരീട മോഹങ്ങള്‍ക്ക് തിരിച്ചടിയേകുന്ന ഫലമാണ് ഇത്. ആദ്യ പകുതിയില്‍ റയാന്‍ ചെര്‍ക്കി, ആന്റണി സെമെനിയോ എന്നിവര്‍ നേടിയ ഗോളുകളിലൂടെ സിറ്റി പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തി. എന്നാല്‍ രണ്ടാം പകുതിയില്‍ അവിശ്വസനീയമായ രീതിയില്‍ തിരിച്ചുവന്ന സ്പര്‍സ്, സോളങ്കിയുടെ രണ്ട് ഗോളുകളിലൂടെ പോയിന്റ് പങ്കിട്ടു. കളിയുടെ തുടക്കം മുതല്‍ സിറ്റി സ്പര്‍സിനെ സമ്മര്‍ദ്ദത്തിലാക്കി. പ്രതിരോധ നിരയെ കാഴ്ചക്കാരാക്കി റയാന്‍ ചെര്‍ക്കി തൊടുത്ത താഴ്ന്ന ഷോട്ട് ഗോള്‍കീപ്പര്‍ വികാരിയോയെ മറികടന്ന് വലയിലെത്തി.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് സ്പര്‍സ് താരം രാഡു ഡ്രാഗുസിന്റെ പിഴവില്‍ നിന്ന് പന്ത് പിടിച്ചെടുത്ത റോഡ്രി അത് ബെര്‍ണാഡോ സില്‍വയ്ക്ക് കൈമാറി. സില്‍വയുടെ പാസില്‍ നിന്ന് സെമെനിയോ സിറ്റിയുടെ രണ്ടാം ഗോള്‍ നേടി. ആദ്യ പകുതിയില്‍ സ്വന്തം ആരാധകരുടെ കൂവല്‍ ഏറ്റുവാങ്ങിയ സ്പര്‍സ് രണ്ടാം പകുതിയില്‍ ഉണര്‍ന്നു കളിച്ചു.

സോളങ്കിയുടെ ആദ്യ ഗോളിലൂടെ അവര്‍ പ്രതീക്ഷ വീണ്ടെടുത്തു. ഡൊമിനിക് സോളങ്കി (ടോട്ടനം ഹോട്ട്‌സ്പര്‍) ബോക്സിന്റെ മധ്യഭാഗത്ത് നിന്ന് തൊടുത്ത വലതുകാല്‍ ഷോട്ട് ഗോള്‍പോസ്റ്റിന്റെ മധ്യഭാഗത്ത് പതിച്ചു. സാവി സിമണ്‍സ് നല്‍കിയ ഒരു ത്രൂ ബോളില്‍ നിന്നാണ് ഈ ഗോള്‍ പിറന്നത്. മത്സരത്തിലെ ഏറ്റവും മനോഹരമായ നിമിഷം പിറന്നത് ഗല്ലാഗറിന്റെ ക്രോസില്‍ നിന്നായിരുന്നു.

അതിശയിപ്പിക്കുന്ന ഒരു 'സ്‌കോര്‍പിയോണ്‍ കിക്കിലൂടെ' സോളങ്കി സിറ്റി ഗോള്‍കീപ്പര്‍ ഡോണ്ണാറുമയെ മറികടന്ന് വലയിലെത്തിച്ചു. ഈ സമനിലയോടെ സിറ്റി പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ആഴ്സണലിനേക്കാള്‍ ആറ് പോയിന്റ് പിന്നിലായി. തോല്‍വി ഉറപ്പിച്ചു എന്ന് കരുതിയടത്ത് നിന്ന് സ്പര്‍സ് കാട്ടിയ പോരാട്ടവീര്യം ആരാധകര്‍ക്ക് വലിയ ആശ്വാസമായി.

Ads by Google
Ads by Google
TRENDING NOW