Thursday, March 12, 2026 Last Updated 3 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 11.37 PM

പാകിസ്‌താന്‌ തോല്‍വിത്തുടക്കം

uploads/news/2026/03/829712/sp1.jpg

മിര്‍പുര്‍: ബംഗ്ലാദേശിനെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയില്‍ പാകിസ്‌താന്‌ തോല്‍വിയോടെ തുടക്കം. മിര്‍പുരിലെ ഷേരെ ബംഗ്ലാ നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ ബംഗ്ലാദേശ്‌ എട്ട്‌ വിക്കറ്റിനു ജയിച്ചു.
മൂന്ന്‌ ഏകദിനങ്ങളുടെ പരമ്പരയാണു പാകിസ്‌താന്‍ ബംഗ്ലാദേശ്‌ പര്യടനത്തില്‍ കളിക്കുന്നത്‌്. ഒന്നാം ഏകദിനത്തില്‍ ടോസ്‌ നേടിയ ബംഗ്ലാ നായകന്‍ മെഹ്‌ദി ഹസന്‍ മിറാസ്‌ പാകിസ്‌താനെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. നാഹിദ്‌ റാണ അഞ്ച്‌ വിക്കറ്റുമായി തിളങ്ങിയതോടെ പാകിസ്‌താന്‍ 114 റണ്ണിന്‌ ഓള്‍ഔട്ടായി. മറുപടി ബാറ്റ്‌ ചെയ്‌ത ബംഗ്ലാദേശ്‌ 15.1 ഓവറില്‍ ലക്ഷ്യത്തിലെത്തി. തന്‍സിദ്‌ ഹസന്‍ 42 പന്തില്‍ അഞ്ച്‌ സിക്‌സറും ഏഴ്‌ ഫോറുമടക്കം 67 റണ്ണുമായി പുറത്താകാതെനിന്നു. നജ്‌മുള്‍ ഹുസൈന്‍ ഷാന്റോ (33 പന്തില്‍ 27), ഓപ്പണര്‍ സെയ്‌ഫ് ഹസന്‍ (നാല്‌) എന്നിവരാണു പുറത്തായത്‌. ലിട്ടന്‍ ദാസ്‌ മൂന്ന്‌ റണ്ണുമായി തന്‍സിദിനൊപ്പം പുറത്താകാതെനിന്നു. പാകിസ്‌താനായി നായകന്‍ ഷഹീന്‍ ഷാ അഫ്രീഡിയും മുഹമ്മദ്‌ വാസിമും ഒരു വിക്കറ്റ്‌ വീതമെടുത്തു.
പാകിസ്‌താനായി അബ്‌ദുള്‍ സമദ്‌, മാസ്‌ സദാഖത്‌, സാഹിദ്‌സാദ ഫര്‍ഹാന്‍, ഷാമില്‍ ഹുസൈന്‍ എന്നിവര്‍ ഏകദിനത്തില്‍ അരങ്ങേറി. ഫാഹിം അഷ്‌റാഫ്‌ (47 പന്തില്‍ ഒരു സിക്‌സറും ആറ്‌ ഫോറുമടക്കം 37), ഓപ്പണമാരായ സാഹിബ്‌സാദ ഫര്‍ഹാന്‍ (27), മാസ്‌ സദാഖത്‌ (18) എന്നിവര്‍ മാത്രമാണു ബംഗ്ലാ ബൗളര്‍മാര്‍ക്കു മുന്നില്‍ പിടിച്ചു നിന്നത്‌്. ഫര്‍ഹാന്‍, സദാഖത്‌, ഷാമില്‍ ഹുസൈന്‍ (നാല്‌), മുഹമ്മദ്‌ റിസ്‌വാന്‍ (10) സല്‍മാന്‍ ആഗ (അഞ്ച്‌) എന്നിവരെയാണു നാഹിദ്‌ പുറത്താക്കിയത്‌്. ഹുസൈന്‍ തലാത്‌ (നാല്‌), അബ്‌ദുള്‍ സമദ്‌ (0) എന്നിവരെ മെഹ്‌ദി ഹസന്‍ മിറാസ്‌ ഒരേ ഓവറില്‍ പുറത്താക്കി. ഷഹീന്‍ ഷായെയും (നാല്‌) മിറാസാണു പുറത്താക്കിയത്‌. തസ്‌കിന്‍ അഹമ്മദ്‌, മുസ്‌താഫിസുര്‍ റഹ്‌മാന്‍ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതമെടുത്തു.

Ads by Google
Wednesday 11 Mar 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW