Saturday, March 14, 2026 Last Updated 1 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 11.37 PM

പരുക്ക്‌ കാര്യമല്ലെന്ന്‌ നെയ്‌മര്‍

uploads/news/2026/03/829714/sp3.jpg

സാവോ പോളോ: തന്റെ ശാരീരിക ക്ഷമത സംബന്ധിച്ചു പുറത്തു വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന്‌ ബ്രസീലിന്റെ ഫുട്‌ബോള്‍ താരം നെയ്‌മര്‍.
സാന്റോസും മിറാസോളും തമ്മില്‍ നടന്ന ലീഗ്‌ മത്സരത്തില്‍ കളിക്കാതിരുന്നതാണു നെയ്‌മറിന്റെ പരുക്കിനെ കുറിച്ച്‌ അഭ്യൂഹങ്ങള്‍ പരക്കാനിടയാക്കിയത്‌. നേരിയ പരുക്കു മാത്രമാണെന്നും ഏറെനാള്‍ കളിക്കളത്തില്‍നിന്നു വിട്ടു നില്‍ക്കേണ്ടി വരില്ലെന്നും നെയ്‌മര്‍ വ്യക്‌തമാക്കി.ക്ല ബ്‌ ഫുട്‌ബോളിലെ മികച്ച പ്രകടനങ്ങളിലൂടെ ദേശീയ ടീമിലേക്ക്‌ തിരിച്ചുവരവിന്‌ ഒരുങ്ങുകയാണ്‌ 34 വയസുകാരനായ നെയ്‌മര്‍. ലോകകപ്പിനു മുന്നോടിയായി ഈ മാസം അവസാനം ഫ്രാന്‍സിനും ക്ര?യേഷ്യയ്‌ക്കുമെതിരായ സൗഹൃദ മത്സരങ്ങള്‍ക്കുള്ള ബ്രസീലിന്റെ സാധ്യതാ ടീമില്‍ നെയ്‌മറിനെ ഉള്‍പ്പെടുത്തിയിരുന്നു. സാന്റോസിന്റെ താരമായ നെയ്‌മാറിന്‌ പരിശീലനത്തിനിടെ പേശികള്‍ക്കു പരുക്കേറ്റതായിക്ല ബ്‌ അധികൃതര്‍ അറിയിച്ചു.
നെയ്‌മാറിന്റെ പ്രകടനം നേരിട്ടു കണ്ടു വിലയിരുത്തുന്നതിനായി ദേശീയ ടീം പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി മത്സരം കാണാനെത്തിയിരുന്നു.ബ്രസീല്‍ ഫുട്‌ബോള്‍ ഡയറക്‌ടര്‍ റോഡ്രിഗോ കാറ്റിനോയും ഒപ്പമുണ്ടായിരുന്നു. മത്സരം 2-2 നു സമനിലയായി. ശാരീരിക ക്ഷമതയില്ലാത്ത ഒരു കളിക്കാരനെയും പരിഗണിക്കില്ലെന്ന്‌ ആന്‍സലോട്ടി നേരത്തെ വ്യക്‌തമാക്കിയിരുന്നു. 2023 ലാണ്‌ നെയ്‌മര്‍ അവസാനമായി ദേശീയ ടീമില്‍ കളിച്ചത്‌. ബ്രസീലിനായി 128 മത്സരങ്ങള്‍ കളിച്ച താരം ഇതുവരെ 79 ഗോളുകളടിച്ചു. തന്റെ പരുക്കില്‍ ഒട്ടേറെ വ്യാജ വാര്‍ത്തകളുണ്ടാകുന്നുണ്ട്‌.

Ads by Google
Wednesday 11 Mar 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW