-->
ലണ്ടന്‍: ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് ബ്രെന്റ്‌ഫോര്‍ഡിനെ പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍സിറ്റിയും ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് ഫുള്‍ഹാമിനെ വീഴ്ത്തി ന്യൂകാസില്‍ യുണൈറ്റഡും ഇംഗ്‌ളീഷ് ലീഗ് കപ്പ് സെമിയില്‍.
ചെര്‍ക്കിയുടെയും സാവീഞ്ഞോയുെടയും ഇരു പകുതികളിലുമായുള്ള ഗോളുകളാണ് മുന്‍ ചാംപ്യന്മാരായ സിറ്റിയെ തുണച്ചത്. രണ്ട് പാദങ്ങളുള്ള സെമിഫൈനലില്‍ മാഞ്ചസ്റ്റര്‍സിറ്റി ഇനി ന്യൂകാസിലിനെ നേരിടും.
2021 ല്‍ തുടര്‍ച്ചയായി നാലാം വിജയം നേടിയതിനുശേഷം സിറ്റി ടൂര്‍ണമെന്റിന്റെ സെമിയില്‍ കടക്കുന്നത് ഇതാദ്യമാണ്. കളിയുടെ മുപ്പത്തിരണ്ടാം മിനിറ്റില്‍ ഫ്രഞ്ച് താരം ചെര്‍ക്കിയുടെ ബുള്ളറ്റ് ഷോട്ട് ബ്രെന്റ്‌ഫോര്‍ഡിന്റെ വലയില്‍ കുരുങ്ങുകയായിരുന്നു. 67 ാം മിനിറ്റില്‍ റെയ്ണ്ടര്‍ നല്‍കിയ പാസ് മുതലാക്കി സാവീഞ്ഞോയും ഗോള്‍ കുറിച്ചതോടെ സിറ്റി ആദ്യ നാലിലേക്ക് പ്രവേശനം നേരുകയായിരുന്നു.
സൂപ്പര്‍താരം എര്‍ലിംഗ് ഹാളണ്ടിന് പരിശീലകന്‍ ഗ്വാര്‍ഡിയോള വിശ്രമം അനുവദിച്ചു. ടോപ് സ്‌കോറര്‍ എര്‍ലിംഗ് ഹാലന്‍ഡ് ബെഞ്ചില്‍ അവശേഷിച്ചപ്പോള്‍, കൗമാരക്കാരനായ ഡിവൈന്‍ മുകാസയ്ക്കായിരുന്നു ആക്രമണ ചുമതല. ഹാലന്‍ഡിന് പുറമേ ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സില്‍ കളിക്കാന്‍ പോയ ഒമര്‍ മാര്‍മൗഷും റയാന്‍ എയ്റ്റ്-നൂറിയും സിറ്റി നിരയില്‍ ഉണ്ടായിരുന്നില്ല. ഇവര്‍ക്ക് പുറമേ പരിക്കേറ്റിരിക്കുന്ന ജെറമി ഡോകു, ജോണ്‍ സ്റ്റോണ്‍സ്, റോഡ്രി എന്നിവരേയും ഗ്വാര്‍ഡിയോള പകരക്കാരെ വെച്ചിരുന്നു.
ഫുള്‍ഹാമിനെ 2-1 എന്ന സ്‌കോറിനായിരുന്നു ന്യൂകാസില്‍ മറികടന്നത്. ഇഞ്ചുറി ടൈമില്‍ മിലിയുടെ ഗോളായിരുന്നു ന്യൂകാസിലിനെ രക്ഷപ്പെടുത്തിയത്. പത്താം മിനിറ്റില്‍ വിസയുടെ ഗോളില്‍ മുന്നിലെത്തിയ ന്യൂകാസിലിനെ ആറു മിനിറ്റ് കഴിഞ്ഞപ്പോള്‍ ലൂക്കിക്ക് ഒപ്പമെത്തിച്ചെങ്കിലും മിലിയുടെ ഗോളില്‍ എതിരാളികളെ മറികടക്കാന്‍ ന്യുകാസിലിന് അവസരമൊരുങ്ങുകയായിരുന്നു.
യോണി വിസയുടെ ക്‌ളോസ് റേഞ്ച് ഷോട്ടിലൂടെയാണ് ന്യൂകാസില്‍ മുന്നിലെത്തിയത്. എന്നാല്‍ സാസാ ലൂകിക് ഹെഡ്ഡറിലൂടെ സമനില ഗോള്‍ കണ്ടെത്തി. ഒടുവിലായിരുന്നു ലൂയിസ് മിലിയുടെ ഗോള്‍ വന്നത്.