-->
പാരീസ്: യുവേഫാ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ കരുത്തരായ ബാഴ്‌സിലോണയ്ക്കും മാഞ്ചസ്റ്റര്‍ സിറ്റിക്കും തോല്‍വി നേരിട്ടപ്പോള്‍ മുന്‍ ചാംപ്യന്മാരായ ഇംഗ്‌ളീഷ് ക്ലബ്ബ് ചെല്‍സിക്കും ജര്‍മ്മന്‍ വമ്പന്മാരായ ബെലര്‍ ലവര്‍കൂസനും ജയം. മുന്‍ ചാംപ്യന്മാരായ ബാഴ്‌സിലോണയും ചെല്‍സിയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നു മത്സരം തീരുമാനമായത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ തോല്‍വി എതിരില്ലാത്ത രണ്ടുഗോളിനും. വില്ലാറയല്‍ ബോറൂഷ്യയോടും തോല്‍വി ഏറ്റുവാങ്ങി.
ചെല്‍സിയുടെ ബ്രസീലിയന്‍ വണ്ടര്‍കിഡ് എസ്റ്റെവാവോയുടേയും ലിയാം ഡെലാപ്പിന്റെയും ഗോളുകളിലായിരുന്നു ബാഴ്‌സിലോണയെ ചെല്‍സി ഞെട്ടിച്ചത്. പകുതിസമയത്ത് അവര്‍ പത്തുപേരായി ചുരുങ്ങിയത് ബാഴ്‌സയുടെ പ്രതിരോധം തുറന്നിടാനും കാരണമായി. ബാഴ്‌സയുടെ പ്രതിരോധതാരം ജൂള്‍സ് കോണ്ടേയുടെ അബദ്ധത്തില്‍ നിന്നുമാണ് ചെല്‍സി ആദ്യഗോള്‍ നല്‍കിയത്. കളിയുടെ 44 ാം മിനിറ്റില്‍ തുടര്‍ച്ചയായി രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് റൊണാള്‍ഡ് അരൗജോ കളിയില്‍ നിന്നും പുറത്തായത് ബാഴ്‌സയെ 10 പേരാക്കി ചുരുക്കിയിരുന്നു.
27-ാം മിനിറ്റില്‍ പെഡ്രോ നെറ്റോയുടെ ഷോട്ട് അശ്രദ്ധമായി തടയാന്‍ നോക്കിയ ബാഴ്സയുടെ ജൂള്‍സ് കൗണ്ടെയുടെ കാലില്‍ തട്ടി പന്ത് വലയിലാകുകയായിരുന്നു. തുടര്‍ന്ന് പകുതി സമയത്തിന് പത്ത് മിനിറ്റിനുശേഷം എസ്റ്റാവെയുടെ ആവേശകരമായ ഓട്ടവും സ്‌ട്രൈക്കും, 17 മിനിറ്റ് ബാക്കിനില്‍ക്കെ എന്‍സോ ഫെര്‍ണാണ്ടസിന്റെ പാസില്‍ നിന്ന് ഡെലാപ്പിന്റെ ഫിനിഷുകൂടി വന്നതോടെ ബാഴ്‌സയുടെ തോല്‍വി ഉറപ്പായി.
അലെജാന്‍ഡ്രോ ഗ്രിമാല്‍ഡോയുടെ മികച്ച സ്‌ട്രൈക്കും പാട്രിക് ഷിക്കിന്റെ ഗ്ലാന്‍സിംഗ് ഹെഡറുമായിരുന്നു മൂന്‍ ചാംപ്യന്മാരായ മാന്‍ സിറ്റിയുടെ വിധിയെഴുതിയത്. ജയത്തോടെ സിറ്റിയുടെ 23 മത്സരങ്ങളും ഗ്രൂപ്പ് ഘട്ടത്തിലും ഏഴ് വര്‍ഷമായി തോല്‍വിയറിയാത്ത ഹോം റണ്‍ എന്ന റെക്കോഡുമാണ് ബെയര്‍ ലെവര്‍കൂസന്‍ അവസാനിപ്പിച്ചത്. 23ാം മിനിറ്റില്‍ ഡീപ്പില്‍ നിന്ന് സ്വീപ്പ് ചെയ്ത് ജര്‍മ്മന്‍ടീം ലീഡ് നേടി. വലതുവശത്ത് നിന്ന് ഇബ്രാഹിം മാസ നല്‍കിയ ക്രോസ്, ക്രിസ്റ്റ്യന്‍ കോഫേന്‍ ലെയ്ഡ് ഓഫ് ചെയ്ത് ഗ്രിമാല്‍ഡോയ്ക്ക് വേണ്ടി നല്‍കി.
54-ാം മിനിറ്റില്‍ ലെവര്‍കുസെന്‍ അവരുടെ ലീഡ് ഇരട്ടിയാക്കി, ഷിക്ക് അകെയ്ക്ക് മുന്നില്‍ എത്തി മാസയുടെ ക്രോസ് ഒരു മികച്ച ഗ്ലാനിംഗ് ഹെഡ്ഡറിലൂടെ നേരിട്ടു, ജെയിംസ് ട്രാഫോര്‍ഡിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പ്രമുഖ താരങ്ങള്‍ക്ക് സിറ്റി വിശ്രമം അനുവദിച്ചിരുന്നു. മറ്റു മത്സരങ്ങളില്‍ വില്ലാ റയല്‍ ബോറൂഷ്യാ ഡോര്‍ട്ട്മുണ്ടിനോട് 4-0 ന് തോറ്റപ്പോള്‍ ഒളിമ്പിക് മാര്‍സെയി ന്യുകാസിലിനെ 2-1 ന് തോല്‍പ്പിച്ചു. യുവന്റസ് ബോഡോയെ 3-2 നും നാപ്പോളി ക്വാരാബാഗിനെ 2-0 നും തോല്‍പ്പിച്ചു.