-->
തിരുവനന്തപുരം: കേരള പ്രസ് ക്ലബ് കുവൈത്ത് ഏര്‍പ്പെടുത്തിയ രണ്ടാമത് 'ഗഫൂര്‍ മൂടാടി പ്രസ് ഫോട്ടോ അവാര്‍ഡ്' വിതരണം ചെയ്തു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് കൊച്ചി ബ്യൂറോയിലെ പ്രിന്‍സിപ്പല്‍ ഫോട്ടോഗ്രാഫര്‍ എ. സനേഷ് പുരസ്‌കാരം ഏറ്റുവാങ്ങി.
പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനും ജൂറി അംഗവുമായ എന്‍. അളഗപ്പന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. സത്താര്‍ കുന്നില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ടി വി ഹിക്മത്ത് അധ്യക്ഷത വഹിച്ചു, മാതൃഭൂമി ന്യൂസ് അവതാരക മാതു സജി, തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് പി.ആര്‍. പ്രവീണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
50,001 രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. ശില്പം എന്‍ അളഗപ്പനും, സാക്ഷ്യപത്രം മാതുസജിയും കാഷ് അവാര്‍ഡ് പി ആര്‍ പ്രവീണും കൈമാറി. ലോക കേരള സഭ അംഗങ്ങളായ ജെ സജി, മണിക്കുട്ടന്‍ എടക്കാട്ട്, ഷെരീഫ് കൊളവയല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ലോക കേരള സഭ അംഗങ്ങളായ വിനോദ് വലുപ്പറമ്പില്‍, കവിത അനൂപ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു