-->
ദോഹ:ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിസി) ഇന്ത്യൻ എംബസിയുമായി ചേർന്ന് സംഘടിപ്പിച്ച ഭാരത് ഉത്സവ് 2026 ന്റെ ആദ്യഘട്ടം
സാംസ്‌കാരിക വൈവിധ്യങ്ങളുടെ ആഘോഷമായി.ഐസിസി സ്റ്റാർ സിംഗർ ഗ്രാൻഡ് ഫിനാലെയോടെയാണ് ഭാരത് ഉത്സവിന്റെആദ്യ ഘട്ടത്തിന് കൊടിയിറങ്ങിയത്. വക്റ ഡിപിഎസ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ അംബാസിഡർ വിപുൽ മുഖ്യാതിഥിയായിരുന്നു. 'ഏകതയിൽ വൈവിധ്യം' എന്ന ആശയത്തിൽ സാംസ്കാരിക പരിപാടി ഒരുക്കിയതിന് ഐസിസി മാനേജിംഗ് കമ്മിറ്റിയെയും ഇന്ത്യൻ സമൂഹത്തെയും അംബാസിഡർ അഭിനന്ദിച്ചു.ഐസിസി പ്രസിഡന്റ് എ. പി. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസിയുടെ തുടർച്ചയായ പിന്തുണയ്ക്കും മാർഗനിർദേശങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു.ഇന്ത്യൻ എംബസിയിലെ കൗൺസിലറും (ഹെഡ് ഓഫ് ചാൻസറി & കോൺസുലർ) കോർഡിനേറ്റിംഗ് ഓഫീസറുമായ ഡോ. വൈഭവ് എ. ടണ്ടാലെ ചടങ്ങിൽ സംസാരിച്ചു. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ സാംസ്കാരിക ഐക്യം ശക്തിപ്പെടുത്തുന്നതിൽ ഐസിസിയുടെ പങ്കിനെ അദ്ദേഹം പ്രശംസിച്ചു.
ഖത്തർ ഭരണ കൂടത്തിലെ പ്രമുഖർ വിശിഷ്ടാതിഥികളായ ചടങ്ങിൽഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, അപ്പെക്സ് ബോഡികളുടെ പ്രസിഡന്റുമാർ,
ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കൾ എന്നിവരോടൊപ്പം ഇന്ത്യയുടെ വിവിധ ഭാഷാ-സാംസ്കാരിക വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നവരും സാന്നിധ്യം വഹിച്ചു. ഐസിസി ജനറൽ സെക്രട്ടറി അബ്രഹാം കെ. ജോസഫ് സ്വാഗതവും ഐസിസി വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ നന്ദിയും പറഞ്ഞു. 152 മത്സരാർത്ഥികൾ പ്രീ-ക്വാർട്ടർ, ക്വാർട്ടർ, സെമി ഫൈനൽ റൗണ്ടുകളിലൂടെ മത്സരിച്ച്, അഞ്ച് ഫൈനലിസ്റ്റുകൾ മത്സരിച്ച
ഗ്രാൻഡ് ഫിനാലെയിൽ ആര്യപട്‌വാർധൻ വിജയിയായി. ശ്രീരഞ്ജിനി ജിജിതതാണ്ഫസ്റ്റ് റണ്ണർ-അപ്പ്. ലാലെന്തിക കുമാർ സെക്കൻഡ് റണ്ണർ-അപ്പായി.
അതിഥിയായി പങ്കെടുത്ത പ്രശസ്ത പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ ഐസിസി സ്റ്റാർ സിംഗർ ഗ്രാൻഡ് ഫിനാലെയുടെ മുഖ്യവിധികർത്താവായി.
ചന്ദ്രമോഹൻപിള്ള, അശ്വിനി പ്രസന്ന പാർഖി, മഥുര വെങ്കട്രാമണൻ എ, രചന ബിനോയ്എന്നിവരുംവിധികർത്താക്കളായിരുന്നു.മത്സരം ഐസിസി സെക്രട്ടറി പ്രദീപ് പിള്ള ഏകോപിപ്പിച്ചു. സാംസ്‌കാരിക വൈവിധ്യങ്ങൾ നിറഞ്ഞ കലാ വിരുന്നുകളും അരങ്ങേറി. ഭാരത് ഉത്സവിന്റെ രണ്ടാം ഘട്ടം ഏപ്രിലിൽ രണ്ടുദിവസങ്ങളിലായി നടക്കും.
ഷഫീക്ക് അറക്കൽ