Friday, March 13, 2026 Last Updated 31 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 23 Jan 2026 02.23 PM

സ്വന്തം വിവാഹത്തിന് അമ്മയെ ക്ഷണിച്ചില്ല: വെറുപ്പുകൊണ്ടല്ല, സമാധാനത്തിനാണെന്ന് യുവതി, വീഡിയോ വൈറല്‍

woman, mother, invite, mother

ജീവിതത്തിലെ ഏറ്റവും സുപ്രധാന നിമിഷമാണ് വിവാഹം. അന്നേ ദിവസം മറ്റാരും ഒപ്പമില്ലെങ്കിലും സ്വന്തം അച്ഛനും അമ്മയും സഹോദരങ്ങളും വേണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. എന്നാല്‍ ഇവിടെ ഒരു യുവതി സ്വന്തം വിവാഹത്തിന് അമ്മയെ ക്ഷണിച്ചില്ല. അത് വെറുപ്പുകൊണ്ടല്ല മറിച്ച് സമാധാനം ആഗ്രഹിക്കുന്നത് കൊണ്ടാണെന്നും യുവതി സമൂഹ മാധ്യമത്തില്‍ കുറിച്ചപ്പോള്‍ കാഴ്ചക്കാര്‍ അമ്പരന്നു.

ഡിജിറ്റല്‍ ക്രീയേറ്ററായ അരിയാന ഗ്രിമാല്‍ഡിയാണ് തന്റെ വിവാഹത്തിന് സ്വന്തം അമ്മയെ ക്ഷണിച്ചില്ലെന്ന കുറിപ്പുകളോടെ വിവാഹ ചിത്രങ്ങള്‍ പുറത്ത് വിട്ടത്. മാനസികാരോഗ്യം, കുട്ടിക്കാലത്തെ ആഘാതം, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളില്‍ പോലും ഒഴിവാക്കപ്പെടേണ്ടവര്‍ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. വീഡിയോ പങ്കുവച്ച് കൊണ്ട് അരിയാന കുറിച്ചു. അത് പെട്ടെന്നെടുത്ത തീരുമാനമല്ല. അത് ഏറ്റവും ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു. എന്നാല്‍ ആ തീരുമാനം തന്നെ വേദനിപ്പിച്ചില്ല. കാരണം അവര്‍ തന്റെ ജീവിതത്തില്‍ അത്രയേറെ വേദന സമ്മാനിച്ചിട്ടുണ്ട്. അവസാനം ഞാന്‍ സമാധാനം തെരഞ്ഞെടുത്തതാണ്. നന്ദി കേടോ. ദേഷ്യമോ പ്രതികാരമോ അല്ല തന്റെ തീരുമാനമെന്നും അവര്‍ വ്യക്തമാക്കി. അത് സ്വയം സംരക്ഷിക്കേണ്ടത് കൊണ്ട് മാത്രം എടുക്കേണ്ടിവന്ന ഒരു തീരുമാനമാണ്. തന്റെ കുട്ടിക്കാലത്ത് സംരക്ഷണം ഉറപ്പാക്കേണ്ട വ്യക്തിയില്‍ നിന്നും താന്‍ അത്രയേറെ വേദന അനുഭവിക്കേണ്ടിവന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

ഏറെ വേദനകള്‍ അമ്മയില്‍ നിന്നും ഏറ്റവാങ്ങേണ്ടിവന്നപ്പോഴും അവരോടൊപ്പം നില്‍ക്കാന്‍ വര്‍ഷങ്ങളോളും പലതവണ താന്‍ ശ്രമിച്ചു. എല്ലായിപ്പോഴും അവള്‍ നിങ്ങളുടെ അമ്മയാണ് എന്ന് പറയാനാണ് ആളുകള്‍ക്ക് ഇഷ്ടം. എന്നാല്‍. തന്റെ മനസമാധാനത്തിന്, മാനസീകാരോഗ്യത്തിന് നല്ലത് സമാധാനമാണ്. അതിനാല്‍ തന്റെ വിവാഹത്തിന് അമ്മയെ ക്ഷണിച്ചില്ലെന്ന് അരിയാന കൂട്ടിച്ചേര്‍ക്കുന്നു. മറ്റുള്ളവരെ പ്രീതിപ്പെടുത്താന്‍ വേണ്ടിയല്ല. മറിച്ച് സ്വന്തം ജീവിതത്തില്‍ ആദ്യമായി ഞാന്‍ കുറ്റബോധമില്ലാതെ എന്നെത്തന്നെ തെരഞ്ഞെടുത്തത് അതായിരുന്നു. ഇന്ന് ഒരു അമ്മയെന്ന നിലയില്‍ അക്കാര്യത്തില്‍ തനിക്ക് കൂടുതല്‍ വ്യക്തയുണ്ടെന്നും അവര്‍ എഴുതി. കുട്ടികള്‍ സൗമ്യത അര്‍ഹിക്കുന്നു. അവര്‍ സുരക്ഷ അര്‍ഹിക്കുന്നു. അവര്‍ സ്‌നേഹം അര്‍ഹിക്കുന്നു. ഈക്കാര്യങ്ങള്‍ താന്‍ പറയുന്നത് ആരുടെയും സഹതാപം പ്രതീക്ഷിച്ചല്ലെന്നും മറിച്ച് ഏകാന്തത അനുഭവിച്ച് സമാന പ്രശങ്ങളിലൂടെ വളരുന്നവര്‍ക്ക് വേണ്ടിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വീഡിയോ വളരെ പെട്ടെന്ന് തന്നെ കാഴ്ച്ചക്കാരെ ആകര്‍ഷിച്ചു. പലരും അരിയാനയെ പിന്തുണച്ച് രംഗത്തെത്തി. അവരുടെ ധൈര്യത്തെയും സത്യസന്ധതയെയും പ്രശംസിച്ചു. രക്ഷാകര്‍തൃ ബന്ധങ്ങളിലെ തകര്‍ച്ച ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് കുട്ടികളാണെന്നും ചൂണ്ടിക്കാട്ടി. പലരും സ്വന്തം അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും അരിയാനയെ അഭിനന്ദിക്കുകയും ചെയ്തു. ചിലപ്പോള്‍ എല്ലാം കര്‍മ്മമാണെന്നും അത് മറ്റാരും മനസിലാക്കണമെന്നില്ലെന്നും നമ്മള്‍ സമാധാനപരമായി ജീവിതം മുന്നോട്ട് കൊണ്ട് പോവുകയാണ് വേണ്ടതെന്നും ഒരു കാഴ്ചക്കാരനെഴുതി. നീ ഒറ്റയ്ക്കല്ലെന്നും ആ ശാന്തത സമാന ഹൃദയര്‍ക്ക് ലഭിക്കാണമെന്ന നിന്റെ ആഗ്രഹത്തില്‍ നിന്നാണ് നിനക്ക് ധൈര്യമുണ്ടായെന്നും മറ്റൊരു കാഴ്ചക്കാരന്‍ ചൂണ്ടിക്കാണിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW