Wednesday, March 11, 2026 Last Updated 20 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 22 Jan 2026 12.59 PM

അൽ ജാമിഅ അലുമ്നിഖത്തർ: വാർഷിക സംഗമം സംഘടിപ്പിച്ചു

uploads/news/2026/01/822082/clc.jpg

ദോഹ: ശാന്തപുരം അൽ ജാമിഅഃ അൽ ഇസ്‌ലാമിയയുടെ പൂർവവിദ്യാർത്ഥി സംഘടനയായ അൽ ജാമിഅഃഅലുമ്നി അസോസിയേഷൻ – ഖത്തർ ചാപ്റ്റർ വാർഷികസംഗമംസംഘടിപ്പിച്ചു.മൻസൂറയിലെ സിഐസി ഹാളിൽ നടന്നസംഗമംഅൽ ജാമിഅഃ അൽ ഇസ്‌ലാമിയ അലുമ്നി അസോസിയേഷൻ സെൻട്രൽ പ്രസിഡന്റ് ഡോ. എ. എ. ഹലീം ഉദ്ഘാടനം ചെയ്തു. പുതിയ കാലം ആവശ്യപ്പെടുന്ന സുപ്രധാന ചുവടുവെപ്പായ അൽ ജാമിഅയുടെ ‘നോളജ് വേൾഡ്’ പദ്ധതിക്കുള്ളഖത്തർ ചാപ്റ്ററിന്റെ അകമഴിഞ്ഞ പിന്തുണക്കും സഹകരണത്തിനും അദ്ദേഹം അഭിവാദ്യങ്ങൾ അർപ്പിച്ചു.വൈജ്ഞാനിക പിൻബലവും ബൗദ്ധിക പ്രാപ്തിയുമുള്ള തലമുറയെ വാർത്തെടുക്കുന്നതിൽ അൽ ജാമിഅ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഖത്തർ ചാപ്റ്റർ മുഖ്യ രക്ഷാധികാരി ഡോ. താജ് ആലുവ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ കാലയളവിൽ സംഘടിപ്പിച്ച വിവിധ പരിപാടികൾ വിശകലനം ചെയ്തുകൊണ്ടുള്ള റിപ്പോർട്ട് അവതരണം ജനറൽ സെക്രട്ടറി അബൂസ് പട്ടാമ്പി നിർവഹിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ പി. പി. അബ്ദുൽ റഹീം, യാസർ അറഫാത്ത്, അസ്‌ലം തൗഫീഖ്, സുഹൈൽ ശാന്തപുരം തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.ജസൽ താജുദ്ദീന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച സംഗമത്തിൽഅലുമ്നി പ്രസിഡന്റ് നിസാർ വേങ്ങര സ്വാഗതവുംവൈസ് പ്രസിഡന്റ് സകിയ്യ നന്ദിയും പറഞ്ഞു.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW