-->
ദോഹ: ഖത്തർ മെഡികെയറിൽ ഇന്ത്യയുടെ പങ്കാളിത്തം ശ്രദ്ധേയമായി.ഇന്ത്യയുടെ ആരോഗ്യരംഗത്തെ നേട്ടങ്ങൾ പ്രദർശിപ്പിച്ച ഇന്ത്യൻ പവലിയൻ
ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ ഉദ്ഘാടനം ചെയ്തു.ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തർ (IPhAQ) ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽസ് കൗൺസിൽ (IBPC)എന്നിവയുമായിസഹകരിച്ചാണ് എംബസിയുടെ പങ്കാളിത്തം.
ഇന്ത്യയുടെ ആരോഗ്യ വൈവിധ്യവുമായി ചെന്നൈ ഫെർട്ടിലിറ്റി സെന്റർ, നോബൽ ഹൈജീൻ, ഹെൽത്ത്യം മെഡ്റ്റെക്, ഭാരത് മെഡിക്കൽ സിസ്റ്റംസ് തുടങ്ങിയ നാല് പ്രമുഖ ഇന്ത്യൻ സ്ഥാപനങ്ങളാണ് പവലിയിനിൽ പങ്കാളിത്തം വഹിക്കുന്നത്. ഫാർമസ്യൂട്ടിക്കൽ, മെഡിക്കൽ ടെക്നോളജി, ഹെൽത്ത് ഇൻവെൻഷൻ രംഗങ്ങളിലെ നേട്ടങ്ങൾ ഉൾപ്പെടുത്തിയ ഇന്ത്യൻ പവലിയൻ പ്രധാന ആകർഷണമായി.
ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നവംബർ 11 ന് തുടക്കം കുറിച്ച മെഡികെയർ നവംബർ13ന്സമാപിക്കും.
ഖത്തറിൽനിന്നുള്ള 64കമ്പനികളും, 36രാജ്യാന്തരകമ്പനികളുമുൾപ്പെടെ100ലധികംകമ്പനികൾ പങ്കെടുക്കുന്ന മെഡികെയറിലെ ഇന്ത്യയുടെ പങ്കാളിത്തം
ആരോഗ്യനവീകരണത്തിലും മേഖലയിലെ എ.ഐ. സഹകരണത്തിനുംകരുത്തുപകരും. 2024–25 സാമ്പത്തിക വർഷത്തിൽ 30.46
ബില്യൺ യുഎസ് ഡോളറിലെത്തിയ ഇന്ത്യയുടെഫാർമസ്യൂട്ടിക്കൽ കയറ്റുമതി 2030 ഓടെ 130 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ.
ഷഫീക്ക് അറക്കൽ