-->
ദോഹ:ഭാഷയുടെസൗന്ദര്യവും കഥ പറച്ചിലിന്റെ ഗാഡതയും കൊണ്ട് മലയാള നോവൽ-കഥ-സിനിമാ മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന ജ്ഞാന
പീഠം ജേതാവ് എം. ടി. വാസുദേവൻ നായരുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് റേഡിയോ മലയാളം 98.6 എഫ് എം ഒരുക്കുന്ന ‘എം ടി കഥാകാലം’ അക്ഷരമാസത്തിന് തുടക്കമായി. അക്ഷരങ്ങളുടെ സൗരഭ്യവും മനുഷ്യഹൃദയത്തിന്റെ ആഴവും മലയാള സാഹിത്യത്തിന് സമ്മാനിച്ച
എം.ടിക്ക്സ്മരണാഞ്ജലിയർപ്പിച്ചുകൊണ്ട് ഒരുക്കുന്ന‘എം ടി കഥാകാലം - അക്ഷരമാസം' ഖത്തർ ഇന്ത്യൻ ഓദേഴ്സ് ഫോറം പ്രസിഡൻറ് ഡോ. കെ. സി. സാബു ഉദ്ഘാടനം ചെയ്തു. എഴുത്തിൽ മാറ്റത്തിനു തുടക്കം കുറിച്ചു എന്നതോടൊപ്പം മനുഷ്യമനസ്സുകളെ ഏറെ ആഴത്തിൽ മനസ്സിലാക്കിയ എഴുത്തുകാരൻ എന്നതാണ് എംടിയെ വ്യത്യസ്തനാക്കുന്നതെന്ന് കെ സി സാബുപറഞ്ഞു.
റേഡിയോ മലയാളം ഓഫീസിൽ നടന്ന ചടങ്ങിൽറേഡിയോ മലയാളം സിഇഒ അൻവർ ഹുസൈൻ, പ്രോഗ്രാം മാനേജർ ആർ. ജെ. രതീഷ്, ഡിജിഎം നൗഫൽ അബ്ദുറഹ്മാൻ എന്നിവർ സാന്നിധ്യം വഹിച്ചു.‘എം ടി കഥാകാലം അക്ഷരമാസം’ ആചരണത്തിന്റെ ഭാഗമായി ജനുവരി മാസത്തിൽ
പ്രക്ഷേപണം ചെയ്യുന്ന പ്രത്യേക ‘റേഡിയോ ലൈബ്രറി’യിലൂടെ എം ടിയുടെ പ്രശസ്ത രചനകൾ പരിചയപ്പെടുത്തുന്നതോടൊപ്പം അവയുടെ ആശയലോകവും സൗന്ദര്യബോധവും പരിപാടിയിൽ വിശകലനം ചെയ്യും.എം. ടി.യുടെ കൃതികളെ ആസ്പദമാക്കി ശ്രോതാക്കൾക്കായി
പ്രശ്നോത്തരിയും സംഘടിപ്പിക്കും.
ഷഫീക്ക് അറക്കൽ