-->
കുവൈത്ത്‌സിറ്റി: കുവൈത്ത് ക്‌നാനായ കള്‍ചറല്‍ അസോസിയേഷന് പുതു നേതൃത്വം നിലവില്‍ വന്നു. Aspire Indian സ്‌കൂളില്‍ വെച്ച് കഴിഞ്ഞ ദിവസം നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ബൈജു തേവര്‍കാട്ടുകുന്നേല്‍ (പ്രസിഡന്റ് ), വരുണ്‍ തേക്കിലകാട്ടില്‍ (ജനറല്‍ സെക്രട്ടറി ), ജോസഫ് മുളക്കല്‍ (ട്രഷറര്‍ ) എന്നിവര്‍ ചുമതലയേറ്റത്. വൈസ് പ്രസിഡന്റായി സോബി കോയിക്കല്‍, ജോയിന്റ് സെക്രട്ടറിയായി ജെയ്‌സണ്‍ മരങ്ങാട്ടില്‍, ജോയിന്റ് ട്രഷററായി പ്രിന്‍സ് ആലപ്പാട്ട് എന്നിവരെയും തിരഞ്ഞെടുത്തു.ബിനോ കദളികാട്ടില്‍ വരണാധികാരിയായിരുന്നു.