Thursday, March 12, 2026 Last Updated 3 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 01.37 PM

പറഞ്ഞതിനെ വളച്ചൊടിച്ചു, നിര്‍വ്യാജം ഖേദിക്കുന്നു ; വിവാദ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞ് സജി ചെറിയാന്‍

uploads/news/2026/01/821908/saji-cherian.jpg

തിരുവനന്തപുരം: വിവാദ പ്രസ്താവന പിന്‍വലിച്ച് സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും തന്റെ പ്രസ്താവന വളച്ചൊടിച്ചുവെന്നും സജി ചെറിയാന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. പാര്‍ട്ടിക്കുള്ളില്‍ നിന്നും പുറത്തുനിന്നും സമ്മര്‍ദ്ദം ഏറിയ സാഹചര്യത്തിലാണ് മന്ത്രിയുടെ ഖേദപ്രകടനമെന്നാണ് കരുതുന്നത്.

ഒരു വിഭാഗത്തിനെതിരെ പറഞ്ഞു എന്ന നിലയില്‍ നടത്തുന്ന പ്രചാരണം തന്നെ വളരെയധികം വേദനിപ്പിക്കുന്നതായും ജീവിതത്തില്‍ ഇന്നുവരെ സ്വീകരിച്ചതും പുലര്‍ത്തിയതുമായ തന്റെ മതനിരപേക്ഷ നിലപാടിനെ വ്രണപ്പെടുത്തുന്നതാണ് ഇപ്പോള്‍ നടക്കുന്ന പചരണങ്ങളെന്നും പ്രസ്താവന പിന്‍വലിച്ച് കൊണ്ടാണ് സജി ചെറിയാന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചിരിക്കുന്നതായും പറഞ്ഞു.

മലപ്പുറത്തെയും കാസര്‍കോടിലെയും ജയിക്കുന്നവരെ ഉദ്ധരിച്ചുള്ള സജി ചെറിയാന്‍ വാക്കുകള്‍ വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ''നിങ്ങള്‍ കാസര്‍കോട് നഗരസഭയിലെ ഭൂരിപക്ഷം പരിശോധിച്ചാല്‍ മതി. ആര്‍ക്കൊക്കെ എവിടെയൊക്കെ ഭൂരിപക്ഷം ഉണ്ടോ ആ സമുദായത്തില്‍പ്പെട്ടവരാണ് അവിടെ ജയിക്കുന്നത്. ഒരുസമുദായത്തിന് ഭൂരിപക്ഷം ഇല്ലാത്തിടത്ത് ആ സമുദായത്തില്‍ അല്ലാത്തവര്‍ ജയിക്കുന്നില്ല. അങ്ങനെ ഒരു അവസ്ഥയിലേക്ക് കേരളം പോകണോ'' എന്നായിരുന്നു സജി ചെറിയാന്റെ വാക്കുകള്‍.

ഈ പ്രസ്താവന പ്രതിപക്ഷം വലിയ രീതിയില്‍ ഉയര്‍ത്തിക്കൊണ്ടുവരികയും കോണ്‍ഗ്രസിനും മുസ്‌ളീം ലീഗിനും പുറമേ വിവിധ മതസംഘടനകളും മന്ത്രിക്കെതിരേ രംഗത്ത് വന്നിരുന്നു. ജയിച്ച് വരുന്നവരുടെ പേര് നോക്കൂ എന്ന് മന്ത്രി പറയുന്നത് ഉത്തരേന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പയറ്റിയ അതേ തന്ത്രമാണെന്ന് സമസ്ത മുഖപത്രത്തില്‍ വിമര്‍ശിച്ചു. ജനങ്ങളെ ഭിന്നിപ്പിക്കുന്ന വിദ്വേഷ പ്രസ്താവനയെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW