-->
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുപാട് പ്രചോദിപ്പിക്കുന്ന നേതാവും മികച്ച ഭരണാധികാരിയാണെന്നും മോഹന്‍ലാല്‍. പ്രധാനമന്ത്രിയുടെ വാക്കുകളില്‍ കരുത്തും വ്യക്തതയുമുണ്ടെന്നും അദ്ദേഹം രാജ്യത്തെ മാതാവിനെപ്പോലെ കാണുന്നതായും പറഞ്ഞു. കേന്ദ്രസര്‍ക്കാരിന് വേണ്ടി നടത്തിയ പോഡ്കാസ്റ്റിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സൂപ്പര്‍താരത്തിന്റെ പ്രതികരണം.
മോദി നല്ല ഭരണാധികാരിയാണെന്നും പ്രധാനമന്ത്രിയുടെ വാക്കുകളില്‍ കരുത്തുറ്റ വ്യക്തതയുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. പോഡ്കാസ്റ്റിന്റെ പൂര്‍ണരൂപം ഇന്ന് വൈകീട്ടോടെയാണ് മോഹന്‍ലാല്‍ പങ്കുവച്ചത്. അദ്ദേഹമൊരു യോഗിയാണെന്നും വാക്കുകളില്‍ ഒതുക്കാവുന്ന വ്യക്തിത്വമല്ല അദ്ദേഹത്തിന്റേതെന്നും ലാല്‍ പറയുന്നു. കലാകാരന്മാരോടു ബഹുമാനമുള്ള ആളാണെന്നും മോദിയുടെ അടുത്തുനിന്നാല്‍ നിന്നാല്‍ സ്‌നേഹം അനുഭവിച്ചറിയാമെന്നും അദ്ദേഹത്തിന്റെ പ്രത്യേക കരുതല്‍ താന്‍ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
നേരത്തേ കേരളാ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള മോഹന്‍ലാലിന്റെ അഭിമുഖം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മോഹന്‍ലാല്‍ മോദിയെ പ്രശംസിച്ചുകൊണ്ട് പറഞ്ഞ വാക്കുകളും ചര്‍ച്ചയായിരിക്കുന്നത്.