-->
കൊച്ചി: ഇടതുവലതു മുന്നണികള്‍ കേരളത്തില്‍ തുടരുന്നത് അഴിമതി രാഷ്ട്രീയമാണെന്നും കേരളത്തിന്റെ വികസനത്തിനും നല്ല ഭാവിക്കും എന്‍ഡിഎയ്ക്ക് മാത്രമേ കഴിയൂ എന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി കൊച്ചിയില്‍ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചരണം ഉദ്ഘാടനം ചെയ്തിരുന്നു.
അഴിമതിരാഷ്ട്രീയമാണ് രണ്ടു മുന്നണികളും പിന്തുടരുന്നത്. ഇവര്‍ ചേര്‍ന്ന് കേരളത്തെ നശിപ്പിച്ചു. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അത് ബോദ്ധ്യപ്പെട്ടതാണ്. മതതീവ്രവാദ സംഘടനയായ ജമാ അത്തെ ഇസ്‌ളാമിയുമായി ചേര്‍ന്നുള്ള അപകടകരമായ രാഷ്ട്രീയമാണ് ഇവിടെ. ഇതില്‍ നിന്നെല്ലാം രക്ഷപ്പെടാന്‍ കേരളത്തില്‍ എന്‍ഡിഎ ഭരണത്തിലേക്ക് വരേണ്ടതുണ്ടെന്നും പറഞ്ഞു.
കേരളത്തില്‍ എന്‍ഡിഎ മത്സരിക്കുന്നത് തന്നെ കേരളത്തിന്റെ ഭരണം പിടിക്കാനാണെന്നും വികസനമെന്ന മുദ്രാവാക്യം മുമ്പോട്ട് വെച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ബിഡിജെഎസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് എറണാകുളത്ത് നടന്ന സമ്മേളനത്തിലായിരുന്നു രാജീവ് ചന്ദ്രശേഖറും തുഷാര്‍വെള്ളാപ്പള്ളിയും പ്രതികരിച്ചത്.